Breaking NewsKeralaLead NewsNEWS

വിരോധികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് ‘ഏമാന്‍’; ആരോപണങ്ങളില്‍ പ്രതികരണവുമായി ഡിവൈഎസ്പി മധുബാബു

തിരുവനന്തപുരം: തനിക്കെതിരായ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഡിവൈഎസ്പി മധുബാബു. ആരോപണങ്ങള്‍ ആസൂത്രിതമാണെന്നും പിന്നില്‍ പൊലീസിനകത്ത് നിന്നുള്ളവര്‍ തന്നെയാണെന്നുമാണ് മധുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

തനിക്കെരിരെ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെ കുറിപ്പുമായി ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബു രംഗത്തെത്തിയത്. തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും വിരോധികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് ഏമാന്‍ ആണെന്നും എംആര്‍ മധുബാബു കുറിച്ചു.

Signature-ad

റിട്ടയര്‍മെന്റ്നുശേഷം ഏമാന് ഇവന്റ് മാനേജ്മെന്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും മധുബാബു പരിഹസിച്ചു. അണിയറയില്‍ കൂടുതല്‍ പേരെ ഒരുക്കുന്നുണ്ടെന്നും മധു ബാബു കുറിച്ചു.

കോന്നി സിഐ ആയിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്എഫ്ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ അടക്കം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. നിരവധി കേസുകളില്‍ ഉള്‍പ്പെടുത്തിയെന്നും ക്രൂരമായി മര്‍ദിച്ചെന്നുമുള്ള പരാതിയുമായി പത്തനംതിട്ട സ്വദേശി വിജയന്‍ ആചാരിയും രംഗത്തെത്തിയിരുന്നു.

Back to top button
error: