Breaking NewsCrimeKeralaLead NewsNEWS

മദ്യലഹരിയിൽ17 മകൾക്കും 10 വയസുകാരി ബന്ധുവിനും നേരെ പിതാവിന്റെ ആസിഡ് ആക്രമണം, മുങ്ങിയ പ്രതിക്കായി തെരച്ചിൽ ഊർജിതം

കാസർകോട്: കാസർകോട് പനത്തടിയിൽ അച്ഛൻ മകൾക്കും ബന്ധുവിനും നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി രാജപുരം പോലീസ്. സംഭവശേഷം ആനപ്പാറ സ്വദേശി മനോജ് കർണാടകയിലേക്ക് കടന്നതായി സൂചനയുണ്ട്.

മദ്യലഹരിയിൽ 17 വയസുള്ള മകളുടെയും ബന്ധുവായ പത്ത് വയസുകാരിയുടെയും നേരെ ആക്രമണം നടത്തുകയായിരുന്നു. അപകടത്തിൽ പൊള്ളലേറ്റ ഇരു കുട്ടികളെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും കുട്ടികളുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Signature-ad

അതേസമയം കാസർകോട് പനത്തടി പാറക്കടവിലാണ് മകളോടും ബന്ധുവിനോടും പിതാവിന്റെ കൊടുംക്രൂരത. കർണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജാണ് കുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. കുടുംബ കലഹങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയും മകളും മനോജിൽ നിന്ന് അകന്ന് താമസിക്കുകയായിരുന്നു. ഈ വീട്ടിലേക്ക് എത്തിയാണ് മനോജ് ആസിഡ് ആക്രമണം നടത്തിയത്. റബ്ബർ ഷീറ്റ് നിർമാണത്തിനായി ഉപയോഗിക്കുന്ന ആസിഡ് മനോജ് കുട്ടികൾക്ക് നേരെ വീശിയൊഴിക്കുകയായിരുന്നു.

Back to top button
error: