Breaking NewsKeralaNEWS

വിവരാവകാശ പ്രവർത്തകൻ ഷമീർ നളന്ദയ്ക്ക് നേരെ അക്രമം, മർദനത്തിൽ ചെവിക്കു പരുക്ക്

കൊയിലാണ്ടി: വിവരാവകാശ പ്രവർത്തകൻ ഷമീർ നളന്ദയ്ക്ക് നേരെ അക്രമം. കഴിഞ്ഞദിവസം ഉള്ളിയേരി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് ഷമീർ നളന്ദയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഉള്ളിലെ സ്വദേശികളായ സഞ്ജു, സജിൽ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്.

ഉള്ളിയേരിയിൽ പ്രവർത്തിക്കുന്ന ഒരു ഇൻഷൂറൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ നൽകിയതിന്റെ പ്രതികാരമായാണ് മർദ്ദനമെന്ന് ഷമീർ നളന്ദ പറഞ്ഞു. മർദനത്തിൽ ചെവിക്ക് പരുക്കേറ്റ ഷമീർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അത്തോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്

Back to top button
error: