Breaking NewsIndiaLife StyleNewsthen Special

സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതി ; ഇരയെ വിവാഹം കഴിക്കാന്‍ കോടതിയുടെ നിര്‍ദേശം ; ജയിലില്‍വെച്ച് പോലീസുകാര്‍ നോക്കി നില്‍ക്കേ വിവാഹം ചെയ്തു

പാറ്റ്‌ന: സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിയായ തടവു കാരന്‍ ജയിലിനുള്ളില്‍ യുവതിയെ വിവാഹം ചെയ്തു. ബീഹാറിലെ മധുബനി ജില്ലയി ലെ ജയിലിലാണ് വേറിട്ടൊരു വിവാഹം നടന്നത്. അസാധാരണമായ ഈ വിവാഹ ത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയത് ജയില്‍ അധികൃതരാണ്. ജയില്‍ ജീവനക്കാര്‍ വിവാഹ ത്തിന് സാക്ഷികളായപ്പോള്‍ അന്തേവാസികള്‍ വരന്റെ ആളുകളായി രംഗത്ത് വന്നു. ഇര യുടെ ഭര്‍ത്താവ് നേരത്തേ മരണമടഞ്ഞതിനെ തുടര്‍ന്ന് വിധവയായിരുന്നു.

പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച പട്‌ന ഹൈക്കോടതി, ഇരുവരുടെയും വിവാഹം നടന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതി വിവാഹത്തിനായി കീഴ്ക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കോടതി ഉത്തരവ് പാലിച്ച് ജയിലില്‍ വെച്ച് വിവാഹം നടത്തിയെന്ന് ജയില്‍ സൂപ്രണ്ട് ഓം പ്രകാശ് ശാന്തി ഭൂഷണ്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവും പ്രതിയുടെ സഹോദരനുമായ ആള്‍ 2022-ല്‍ മരിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും അടുക്കുകയും ഒരുമിച്ച് താമസി ക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതി 2024 ജൂണ്‍ 29-ന് പ്രാദേശിക വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാ ണ് യുവാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എടുത്തത്.

Signature-ad

ഇതിനെ തുടര്‍ന്ന് ഇയാള്‍ പട്‌ന ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി യുടെ നിര്‍ദ്ദേശപ്രകാരം, യുവതിയെ വിവാഹം കഴിക്കുന്നതിന് അനുമതി തേടി പ്രതി ജഡ്ജി സയ്യിദ് മുഹമ്മദ് ഫസ്ലുല്‍ ബാരിയുടെ കോടതിയില്‍ അപേക്ഷ നല്‍കി. കോടതിയുടെ അനുമതി ലഭിച്ചതോടെ ജയിലില്‍ വെച്ച് വിവാഹം നടക്കുകയായിരുന്നു. ഇത് അപൂര്‍വവും ശ്രദ്ധേയവുമായ ഒരു സംഭവമാണ്.

Back to top button
error: