മെസ്സിയുടെ വാക്കുകള്‍ വിരമിക്കലിന്റെ സൂചനയോ? ; നാളെ രാവിലെ നടക്കുന്ന വെനസ്വേലയുമായുള്ള മത്സരം അവസാന ലോകകപ്പ് യോഗ്യതാമത്സരമെന്ന് താരം ; ലോക കായികമാമാങ്കത്തില്‍ കളിക്കും

ബ്യൂണസ് ഐറിസ്: ഒടുവില്‍ ലോകം മുഴുവനുമുള്ള ആരാധകരെ നിരാശയിലാക്കി ഇതിഹാസതാരം ലിയോണേല്‍ മെസ്സിയില്‍ നിന്നും ആ വാര്‍ത്തയും വരികയാണ്. ലയണല്‍ മെസ്സി തന്റെ അവസാന ഹോം ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടില്‍ വെനസ്വേലയ്ക്ക് എതിരേയുള്ള മത്സരം താരത്തിന്റെ അവസാന യോഗ്യതാമത്സരം ആയിരിക്കുമെന്ന് താരം തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മോണ്യുമെന്റലിലാണ് മത്സരം നടക്കുന്നത്.
നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയും ബ്രസീലും ഇക്വഡോറും ഇതിനോടകം തന്നെ അടുത്ത ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ‘ഇത് എന്റെ അവസാന യോഗ്യതാ മത്സരമായതിനാല്‍ എനിക്കിതൊരു പ്രത്യേക മത്സരമായിരിക്കും’ എന്ന് മെസ്സി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നിരുന്നാലും, ഭാവിയില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നതിനെക്കുറിച്ച് അദ്ദേഹം തള്ളിക്കളഞ്ഞില്ല. അടുത്ത ലോകകപ്പില്‍ കളിക്കുമോ എന്ന് മെസ്സി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മിയാമിയില്‍ ക്ലബ്ബിനായി കളിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാണ്.
അര്‍ജന്റീനയും വെനസ്വേലയും തമ്മിലുള്ള മത്സരം ഇന്ത്യന്‍ സമയം സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിക്ക് യൂണിവേഴ്സോ ടിവി ചാനലില്‍ തത്സമയം കാണാം. ഫിഫ ലോകകപ്പ് 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് നടക്കുന്നത്. ഇതുവരെ, 48 ടീമുകളില്‍ 13 എണ്ണം യോഗ്യത നേടിയിട്ടുണ്ട്. യുഎസ്, കാനഡ, മെക്സിക്കോ എന്നിവ ആതിഥേയ രാജ്യങ്ങളായതിനാല്‍ നേരിട്ട് യോഗ്യത ഉറപ്പാക്കി, അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും ബ്രസീലും യോഗ്യത ഉറപ്പാക്കിയ മറ്റ് ടീമുകളാണ്.






