Breaking NewsIndiaNEWSWorld

വ്യാപാര ബന്ധം ‘ഏകപക്ഷീയമായ ഒരു ദുരന്തം’ ;ഇന്ത്യ താരിഫ് കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ് ; വെളിപ്പെടുത്തല്‍ മോദി-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക ബന്ധം വഷളായ താരിഫ് പ്രശ്‌നത്തില്‍ അമേരിക്കയില്‍ നിന്ന് ഈടാക്കുന്ന ഉയര്‍ന്ന താരിഫ് പൂര്‍ണ്ണമായും ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ ഏറെ വൈകിപ്പോയെന്നും യു.എസ്. പ്രസിഡന്റ്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം ‘ഏകപക്ഷീയമായ ഒരു ദുരന്തം’ ആണെന്നും പറഞ്ഞു. യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ‘ഒന്നുമില്ലാത്ത അവസ്ഥയിലേക്ക്’ കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ ഇത് ഏറെ വൈകിയെന്നും ട്രംപ് അവകാശപ്പെട്ടു.

അമേരിക്കന്‍ ബിസിനസ്സുകള്‍ക്ക് ഇന്ത്യയില്‍ വിപണി ലഭ്യമാക്കുന്നതില്‍ ഇറക്കുമതി തീരുവകള്‍ തടസ്സം സൃഷ്ടിച്ചു. ഞങ്ങള്‍ ഇന്ത്യയുമായി വളരെ കുറഞ്ഞ വ്യാപാരം മാത്രമേ ചെയ്യുന്നുള്ളൂ, പക്ഷേ അവര്‍ ഞങ്ങളുമായി വലിയ തോതിലുള്ള വ്യാപാരം നടത്തുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവര്‍ ഞങ്ങള്‍ക്ക് വലിയ അളവില്‍ സാധനങ്ങള്‍ വില്‍ക്കുന്നു. അവര്‍ക്ക് ഏറ്റവും വലിയ ‘കക്ഷികള്‍’ ഞങ്ങളാണ്. എന്നാല്‍ ഞങ്ങള്‍ അവര്‍ക്ക് വളരെ കുറച്ച് മാത്രമേ വില്‍ക്കുന്നുള്ളൂ. പതിറ്റാണ്ടുകളായി ഇത് പൂര്‍ണ്ണമായും ഏകപക്ഷീയമായ ബന്ധമായിരുന്നു. ഇന്ത്യ ഞങ്ങളില്‍ നിന്ന് ഈടാക്കുന്ന ഉയര്‍ന്ന താരിഫുകള്‍ കാരണം ഞങ്ങളുടെ ബിസിനസ്സുകള്‍ക്ക് ഇന്ത്യയിലേക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നില്ല. ഇത് പൂര്‍ണ്ണമായും ഏകപക്ഷീയമായ ഒരു ദുരന്തമായിരുന്നു. ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

Signature-ad

”ഇന്ത്യ അവരുടെ എണ്ണയും സൈനിക ഉത്പന്നങ്ങളും റഷ്യയില്‍ നിന്നാണ് കൂടുതലായി വാങ്ങുന്നത്, യുഎസില്‍ നിന്ന് വളരെ കുറച്ചുമാത്രം. അവര്‍ ഇപ്പോള്‍ അവരുടെ താരിഫ് ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ വൈകിപ്പോയി. അവര്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്യേണ്ടതായിരുന്നു. ആളുകള്‍ ചിന്തിക്കാന്‍ ചില ലളിതമായ വസ്തുതകള്‍ മാത്രം!” ട്രംപ് കുറിച്ചു.

ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് താരിഫ്, ഇന്ത്യ-റഷ്യ വ്യാപാരം എന്നിവയെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ട്രംപിന്റെ പ്രസ്താവനയില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Back to top button
error: