Breaking NewsKeralaLead NewsNEWS

കഴക്കൂട്ടത്ത് കാര്‍ റേസിങ്ങിനിടെ അപകടം; യുവാവ് മരിച്ചു, യുവതികളടക്കം നാലു പേരുടെ നിലഗുരുതരം

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമിതവേഗതയില്‍ വന്ന ജീപ്പ് നിയന്ത്രണംവിട്ട് മേല്‍പ്പാലത്തിന്റെ തൂണില്‍ ഇടിച്ചു മറിഞ്ഞ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ബാലരാമപുരം സ്വദേശി ഷിബിന്‍ (28) ആണ് മരിച്ചത്. ഒരു യുവതി അടക്കം രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 11.40 ഓടെ കഴക്കൂട്ടം ജങ്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്.

അമിത വേഗത്തില്‍ ചാക്കയില്‍ നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മേല്‍പ്പാലത്തിലെ തൂണിലിടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റേസിങ്ങിനിടെ ഉണ്ടായ അപകടമാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Signature-ad

ഷിബിന്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മാരായമുട്ടം സ്വദേശി രജനീഷ് (27), പോങ്ങുംമൂട് സ്വദേശി കിരണ്‍ (29), സിവിആര്‍ പുരം സ്വദേശി അഖില (28), കൈമനം സ്വദേശി ശ്രീലക്ഷ്മി (23) എന്നിവരെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ മുന്‍വശം ഏകദേശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

 

Back to top button
error: