Breaking NewsKeralaLead NewsNEWS
കണ്ണപുരം സ്ഫോടന കേസ്: പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കീഴറയിലെ സ്ഫോടനം നടന്നയിടത്തും പ്രതിയെ തെളിവെടുപ്പിന് എത്തിച്ചേക്കും

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരം സ്ഫോടന കേസ് പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കീഴറയിലെ സ്ഫോടനം നടന്നയിടത്തും പ്രതിയെ തെളിവെടുപ്പിന് എത്തിച്ചേക്കും.
ഒളിവില്‍ പോകാന്‍ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘം അനു മാലിക്കിനെ ചോദ്യം ചെയ്യും. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ വന്‍ സ്ഫോടനമുണ്ടായത്.
പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഈ വീട് വാടകയ്ക്കെടുത്തത് അനു മാലികാണ്.






