Breaking NewsKerala

കല, സാഹിത്യം, സാമൂഹ്യ സേവനം എന്നിവയില്‍ എവിടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് ; രാജ്യത്തിന് എന്തു സംഭാവനയാണ് ഏതു നല്‍കിയത് ; സി സദാനന്ദന്റെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: ബിജെപി രാജ്യസഭാംഗം സി സദാനന്ദന്റെ നോമിനേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. കല, സാഹിത്യം, സാമൂഹ്യ സേവനം എന്നിവയില്‍ എവിടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് ; രാജ്യത്തിന് എന്തു സംഭാവനയാണ് നല്‍കിയതെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സാധാരണഗതിയില്‍ രാജ്യസഭാംഗത്വത്തിന് നോമിനേറ്റ് ചെയ്യാറുള്ളത് കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ രാജ്യത്തിന് സംഭാവന നല്‍കിയവരെയാണ്. എന്നാല്‍ ഏത് മേഖലയിലാണ് സദാനന്ദന്‍ രാജ്യത്തിന് സംഭാവന അര്‍പ്പിച്ചത് എന്നത് സംബന്ധിച്ച് രാജ്യത്തിന് പോലും അറിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. സാമൂഹിക സേവനത്തിന്റെ പേരില്‍ നോമിനേറ്റ് ചെയ്യാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Signature-ad

നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സദാനന്ദന്‍ കഴിഞ്ഞ മാസമാണ് രാജ്യസഭ എം പിയായി സത്യപ്രതിജ്ഞ ചെയ്തത്. 1994 ല്‍ സിപിഐഎമ്മുമായുള്ള സംഘര്‍ഷത്തില്‍ സദാനന്ദന് കാലുകള്‍ നഷ്ടമായിരുന്നു. 2016 ല്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ സദാനന്ദന്‍ കൂത്തുപറമ്പില്‍നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായും അദ്ദേഹം മത്സരിച്ചിരുന്നു.

 

Back to top button
error: