Breaking NewsCrimeLead NewsNEWS

കിടപ്പുരോഗിയായ അച്ഛന് ക്രൂരമര്‍ദനം, വീഡിയോ ചിത്രീകരിച്ച് സമന്താഷം പങ്കിടല്‍; ഇരട്ടസഹോദരങ്ങള്‍ അറസ്റ്റില്‍

ആലപ്പുഴ: കിടപ്പുരോഗിയായ അച്ഛനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിച്ച ഇരട്ടകളായ മക്കള്‍ അറസ്റ്റില്‍. പട്ടണക്കാട് എട്ടാംവാര്‍ഡ് കായിപ്പള്ളിച്ചിറ(ചന്ദ്രനിവാസ്) അഖില്‍ ചന്ദ്രന്‍(30), നിഖില്‍ ചന്ദ്രന്‍(30) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെയാണു സംഭവം. അഖില്‍, പിതാവായ ചന്ദ്രശേഖരന്‍നായരുടെ(75) തലയ്ക്കടിക്കുകയും കഴുത്തു ഞെരിക്കുകയും പിടിച്ചുലയ്ക്കുകയും ചെയ്തു. നിര്‍ദേശങ്ങള്‍ നല്‍കി നിഖില്‍ ആ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി. അക്രമത്തിനിടെ ഇരുവരും സന്തോഷം പങ്കുവെക്കുന്നതായും ദൃശ്യത്തിലുണ്ട്. അമ്മ നോക്കിയിരിക്കേയാണു മര്‍ദനം.

അക്രമം ചിത്രീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനുമാണ് നിഖിലിനെതിരേ കേസ്. മാതാപിതാക്കളെ സംരക്ഷിക്കേണ്ട മക്കള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതടക്കം അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അമിതമായി മദ്യപിക്കുന്ന ഇരുവരും മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. അച്ഛനെ മര്‍ദിച്ചതിന് 2023-ലും പോലീസ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരുന്നു.

Signature-ad

അക്രമദൃശ്യം അടുത്തു താമസിക്കുന്ന മൂത്ത സഹോദരനും സുഹൃത്തുക്കള്‍ക്കും ഇവര്‍ അയച്ചുകൊടുത്തിരുന്നു. ഇവ സാമൂഹികമാധ്യമത്തിലൂടെ പ്രചരിച്ചതോടെ ഇരുവരും ഒളിവില്‍പ്പോയി. തിങ്കളാഴ്ച ഉച്ചയോടെ ചേര്‍ത്തല ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. രണ്ടുപേരും സ്വകാര്യ കമ്പനി ജീവനക്കാരാണ്. പ്രതികളെ ചൊവ്വാഴ്ച ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും.

Back to top button
error: