Breaking NewsCrimeLead NewsNEWS

വളര്‍ത്തു പൂച്ചയ്ക്ക് നേരെ അയല്‍വാസിയുടെ നായ കുരച്ചു ചാടി; തര്‍ക്കം, കത്തിക്കുത്ത്, ഒരാള്‍ അറസ്റ്റില്‍

തൃശൂര്‍: വളര്‍ത്തു പൂച്ചയ്ക്ക് നേരെ അയല്‍വാസിയുടെ വളര്‍ത്തുനായ കുരച്ചു ചാടിയതിനെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് കാര സ്വദേശി നീലം കാവില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ (സെബാന്‍ 41) ആണ് പിടിയിലായത്. സെബാസ്റ്റ്യന്റെ ആക്രമണത്തില്‍ കാര സ്വദേശി തൊടാത്ര വീട്ടില്‍ ജിബിനാണ് പരിക്കേറ്റത്.

ഓഗസ്റ്റ് 21 ന് വൈകിട്ട് ആറിന് ആയിരുന്നു സംഭവം. ജിബിന്റെ വീട്ടില്‍ വളര്‍ത്തു നായ പ്രതി സെബാസ്റ്റ്യന്‍ പൂച്ചയെ കണ്ട് കുരച്ചു ചാടിയതാണ് തര്‍ക്കങ്ങളുടെ തുടക്കം. നായക്ക് മുന്നിലേക്ക് പൂച്ചയെ കൊണ്ടു വരല്ലേ എന്നു സെബാസ്റ്റ്യനോട് ജിബിന്‍ പറയുകയായിരുന്നു. ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ജിബിന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ജിബിന്റെ തലയില്‍ ഉള്‍പ്പടെ മൂന്നിടത്തു തുന്നിക്കെട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Signature-ad

 

Back to top button
error: