വിറ്റുവരവ് കൂടിയപ്പോള്‍ ബെവ്‌ക്കോയില്‍ ഇത്തവണ ജീവനക്കാര്‍ക്ക് കോളടിച്ചു ; 1,02,000 രൂപ ബോണസ് നല്‍കാന്‍ ധാരണ ; ഈ വര്‍ഷം 19,700 കോടിയായിരുന്ന വിറ്റുവരവ്, 650 കോടിയുടെ വര്‍ദ്ധന

തിരുവനന്തപുരം: ബെവ്‌ക്കോയില്‍ ഇത്തവണ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസ്. 1,02,000 രൂപ ബോണസ് നല്‍കാന്‍ ധാരണയായി. കഴിഞ്ഞ വര്‍ഷത്തെ ബോണസിനെക്കാള്‍ എട്ട് ശതമാനം ഇക്കുറി വര്‍ദ്ധിപ്പിച്ചു. എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
റെക്കോര്‍ഡ് വിറ്റുമാനം ലഭിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ക്കും അതിന് അനുസരിച്ച് ബോണസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എംഡി ഹര്‍ഷിത അത്തല്ലൂരി പറഞ്ഞു. ബെവ്കോ ജീവനക്കാരുടെ ബോണസ് ചര്‍ച്ച ചെയ്യാന്‍ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ബെവ്കോയുടെ എല്ലാ യൂണിയനുകളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഈ യോഗത്തിലാണ് ബെവ്കോയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1,0,2500 രൂപ നല്‍കും. ബെവ്കോ ഷോപ്പുകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്സിലേയും ക്ലീനിംഗ് സ്റ്റാഫുകള്‍ക്ക് ആറായിരം രൂപയായിരിക്കും ബോണസായി നല്‍കുക. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബെവ്കോയിലെ വിറ്റുവരവില്‍ 650 കോടിയുടെ വര്‍ദ്ധനയാണുണ്ടായത്. ഈ വര്‍ഷം 19,700 കോടിയായിരുന്ന വിറ്റുവരവ്. മുന്‍ വര്‍ഷത്തേത് 19,050 കോടിയും.
ഇതോടെയാണ് ബോണസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബോണസ് 95,000 രൂപയും അതിന് മുന്‍ വര്‍ഷത്തേത് 9,0000 രൂപയുമായിരുന്നു. ക്ലീനിംഗ് സ്റ്റാഫുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇത് അയ്യായിരം രൂപയായിരുന്നു. ഹെഡ് ഓഫീസുകളിലേയും വെയര്‍ഹൗസ് ഓഫീസുകളിലേയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പന്ത്രണ്ടായിരം രൂപയും ബോണസായി ലഭിക്കും.






