കേരളസര്‍വകലാശാലയുടെ ബിരുദപഠനത്തില്‍ വേടനും പാബ്ളോനെരൂദയുടേതെന്ന് പറഞ്ഞ് എഐ കവിതയും ; ബോര്‍ഡ് ഓഫ് സ്റ്റഡീസിനോടാണ് വിശദീകരണം തേടി കേരളാസര്‍വകലാശാല വൈസ് ചാന്‍സിലര്‍

തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ ബിരുദപഠനത്തില്‍ വേടനെക്കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്തിയതിന് വിശദീകരണം തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മോഹനന് കുന്നുമ്മല്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസിനോടാണ് വിശദീകരണം തേടിയത്.
മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കാണ് വേടനെക്കുറിച്ച് ഇംഗ്ലീഷ് വകുപ്പ് പഠിപ്പിച്ചത്. കേരളത്തിലെ റാപ്പ് സംസ്കാരത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഭാഗത്തിലാണ് വേടനെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്ളത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി വേടന് പോരാട്ടം നടത്തിയെന്നാണ് ലേഖനത്തില്‍ പറയുന്നത്. അടിയന്തര വിശദീകരണം നല്‍കാനാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളോട് ആവശ്യപ്പെട്ടത്.
ഇതിനൊപ്പം നിര്‍മ്മിത ബുദ്ധി തയ്യാറാക്കിയ കവിത പാബ്ലൊ നെരൂദയുടെ കവിതയായി പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനും വേടനെക്കുറിച്ച് പഠിപ്പിച്ചതിനും വിശദീകരണം തേടിയിട്ടുണ്ട്. നാല് വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് ഇംഗ്ലീസ് വകുപ്പിന്റെ സിലബസില്‍ എഐ കവിതയും, വേടനെയും പഠിപ്പിച്ചത്. നാല് വര്‍ഷ ഡിഗ്രി കോഴ്സുകളിലെ ഒന്നാം സിലബസിലാണ് ഈ ഗുരുതര പിഴവ് കടന്നുകൂടിയത്.
നിര്‍മ്മിത ബുദ്ധി തയ്യാറാക്കിയ ഇംഗ്ലീഷ് യു ആര് എ ലാഗ്വേജ് എന്ന തലക്കെട്ടോടുകൂടിയ കവിതയാണ് കവി പാബ്ലോ നെരൂദയുടെതെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. ഈ രണ്ട് പാഠഭാഗങ്ങളും വിദ്യാര്‍ഥികളെ പഠിപ്പിച്ചതോടെയാണ് വി സി വിശദീകരണം തേടിയത്.






