Breaking NewsKeralaLead NewsNEWS

‘പരിപാടി ഏറ്റിരുന്നില്ല, പരാതി പാര്‍ട്ടിയില്‍ തീര്‍ക്കും; എനിക്കും യാത്രാക്ഷീണം ഉണ്ടാകും, മനുഷ്യനല്ലേ’

കോഴിക്കോട്: ഡിസിസിയില്‍ നിന്നുള്ള നിര്‍ദേശം ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തില്ലെന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ല.

സാഹചര്യമുണ്ടെങ്കില്‍ പങ്കെടുക്കാം എന്നാണ് അറിയിച്ചത്. രമ്യ ഹരിദാസ് ആണ് പരിപാടി ഏറ്റിരുന്നത്. നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് ദുബായില്‍ പോയ ശേഷം പുലര്‍ച്ചെ അഞ്ചുമണിക്കാണ് കോഴിക്കോട്ട് എത്തിയത്. സ്വാഭാവികമായും എനിക്കും ക്ഷീണം ഉണ്ടാകും. ഞാനൊരു മനുഷ്യനല്ലേയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

നിര്‍ദേശമുണ്ടായിട്ടും സ്ഥലത്തുണ്ടായിരുന്നിട്ടും യൂത്ത് കോണ്‍. പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍; കടുത്ത അതൃപ്തിയില്‍ കോഴിക്കോട് ഡിസിസി

Signature-ad

എല്ലാ കാര്യങ്ങളിലും വിവാദമുണ്ടാക്കിയാല്‍ ബുദ്ധിമുട്ടാണ്. അത് ശരിയായ നിലപാടല്ല. എല്ലാം വ്യാഖ്യാനങ്ങള്‍ മാത്രമാണ്. ഡിസിസി അധ്യക്ഷന്റെ പരാതി പാര്‍ട്ടിയില്‍ തീര്‍ക്കും. രമ്യഹരിദാസിന്റെ ഫോട്ടോ ചേര്‍ത്ത നോട്ടിസ് വച്ചുള്ള പരിപാടിയായിരുന്നു അതെന്നും ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു. കോഴിക്കോട് ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ വിട്ടുനിന്നതാണ് വിവാദത്തിനിടയാക്കിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഡിസിസി ആവശ്യപ്പെട്ടിരുന്നതായി ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പ്രതികരിച്ചിരുന്നു.

Back to top button
error: