Breaking NewsKeralaLead News

ഒമ്പത് വയസ്സുകാരി അനയയുടെ മരണം അമീബിക് മസ്തിഷ്‌ക്ക ജ്വരം മൂലമെന്ന് സ്ഥിരീകരണം ; പനിബാധിച്ചത് ബുധനാഴ്ച, കൂടുതല്‍ പരിശോധനകള്‍ക്കായി ആന്തരികാവയവങ്ങള്‍ അയയ്്ക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ഒമ്പത് വയസ്സുകാരി അനയ മരിച്ചത് അമീബിക് മസ്തീഷ്‌ക്ക ജ്വരം ബാധിച്ച്. മരണകാരണം അമീബിക് മസ്തിഷ്‌ക്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ സ്രവം പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. നേരത്തേ പോസ്റ്റുമാര്‍ട്ടത്തില്‍ മസ്തിഷ്‌ക്ക ജ്വരം ബാധിച്ചാണ് മരണമടഞ്ഞതെന്ന് സ്ഥിരീകരിച്ചിരുന്നു.

കൂടുതല്‍ പരിശോധനയ്ക്കാ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയയ്ക്കും. അതേസമയതം കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കുടുംബം താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. അസുഖം കൂടി വ്യാഴാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു.

Signature-ad

വീടിന് തൊട്ടടുത്ത കുളത്തില്‍ കുട്ടി കുളിച്ചതായി വിവരമുണ്ട്്. ബുധനാഴ്ച സ്‌കൂളില്‍ നിന്നും മടങ്ങിവന്ന ശേഷമാണ് കുട്ടിക്ക് പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നെങ്കിലും അസുഖം കൂടിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ അവിടെ എത്തുന്നതിന് മുമ്പായി കുട്ടി മരണമടയുകയായിരുന്നു. ഇതോടെയാണ് പോസ്റ്റുമാര്‍ട്ടം നടത്തിയത്.

അതേസമയം കുട്ടിയുടെ സഹോദരനും പനിയുടെ ലക്ഷണം ഉള്ളതിനാല്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ആന്തരീക അവയവ പരിശോധനാഫലം കൂടി പുറത്തുവരാനുണ്ട്. അതുകൂടി വന്നാലേ കൃത്യമായ വിവരം അറിയാനാകു. അതിനിടയില്‍ കുട്ടിയുടെ ചികിത്സ വൈകിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ തലശ്ശേരി താലൂക്ക് ആശുപത്രിക്കെതിരേ പരാതി നലകിയിട്ടുണ്ട്. എന്നാല്‍ ചികിത്സ വൈകിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. താമരശ്ശേരി പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കുട്ടിയെ പനിയെ തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവരുന്നത്. വൈകുന്നേരം മൂന്ന് മണിയായതോടെ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയില്ലെന്നതാണ് കുടുംബത്തിന്റെ പരാതി.

Back to top button
error: