Breaking NewsKerala

പാലാരിവട്ടം പാലം തകര്‍ന്നുവീഴാതെ തന്നെ കേസെടുക്കണമെന്ന് പറഞ്ഞവരാണ് ; ഇപ്പോള്‍ തകര്‍ന്ന പാലങ്ങളുടെ എണ്ണം മൂന്നായി, ആളു മരിച്ചിട്ടും മന്ത്രിക്കെതിരേ കേസില്ലേയെന്ന് പിണറായിയോട് വി.ഡി സതീശന്‍

തിരുവനന്തപുരം: യുഡിഎഫ് കാലത്ത് പാലാരിവട്ടത്ത് തകര്‍ന്നു വീഴാത്ത പാലത്തിന്റെ പേരില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ നോക്കിയവര്‍ ഇപ്പോള്‍ പാലം തകര്‍ന്നുവീഴുമ്പോള്‍ കേസെടുക്കുമോയെന്ന് പ്രതിപക്ഷ നേതാവ്. പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് ആക്ഷേപിച്ചവര്‍ ഭരിക്കുമ്പോള്‍ സംസ്ഥാനത്ത് നിരന്തരമായി പാലങ്ങള്‍ തകര്‍ന്നു വീഴുകയാണെന്നും പറഞ്ഞു.

അടുത്തിടെ സംസ്ഥാനത്ത് മൂന്നു പാലങ്ങളാണ് തകര്‍ന്നു വീണത്. മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തവര്‍ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കാന്‍ തയാറുണ്ടോയെന്നും ചോദിച്ചു. നേരത്തെ മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലവും തകര്‍ന്നു വീണിരുന്നതായി വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കൊയിലാണ്ടി ചേമഞ്ചേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലമാണ് ഇന്ന് തകര്‍ന്നത്. ഭാഗ്യത്തിന് ആളപായമുണ്ടായില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് മാവേലിക്കരയില്‍ കീച്ചേരികടവ് പാലം തകര്‍ന്നു വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.

Signature-ad

യുഡിഎഫ് ഭരണകാലത്ത് പാലം തകരാതെ തന്നെ കേസെടുക്കണമെന്ന് പറഞ്ഞ കേസെടുക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. അതേ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് അഴിമതി നിര്‍മ്മിതികള്‍ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നത്. ഇതിലൊന്നും വകുപ്പ് മന്ത്രിക്ക് ഒരു ബാധ്യതയുമില്ലേയെന്ന് ചോദിച്ച പ്രതിപക്ഷനേതാവ് എല്ലാം ജനം കാണുന്നുണ്ടെന്നത് മറക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

Back to top button
error: