Breaking NewsCrimeLead NewsNEWS

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി രക്ഷപ്പെട്ടു, ഓടിയത് കൈവിലങ്ങുമായി; തിരച്ചില്‍

കോഴിക്കോട്: പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ പൊലീസ് പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപെട്ടു. അസം സ്വദേശി പ്രസന്‍ജിത്ത് (21) ആണ് കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടിപോയത്. പെരുമുഖം ഭാഗത്തുനിന്ന് ഇതര സംസ്ഥാന പെണ്‍കുട്ടിയേയും കൊണ്ടു നാടുവിട്ടു പോയ പ്രതിയെയും പെണ്‍കുട്ടിയെയും ബെംഗളൂരില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഇരുവരെയും ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പൊലീസിനെ വെട്ടിച്ച് പുറത്തുചാടി; സ്റ്റേഷന് വെളിയില്‍ സ്‌കൂട്ടറുമായി ഭാര്യ; കൊല്ലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ തമിഴ്‌നാട്ടില്‍ ബസ് തടഞ്ഞ് പിടികൂടി

Signature-ad

പെണ്‍കുട്ടിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. പ്രതി പ്രസന്‍ജിത്തിനെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ഹാജരാക്കിയതിനു ശേഷം പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയതായിരുന്നു. രാത്രി എട്ടുമണിയോടെ പ്രതിയെ കാണാതായി. സെല്ലില്‍ ഇടാതെ പുറത്തു നിര്‍ത്തിയ പ്രതി സ്റ്റേഷനിലെ പാറാവു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു. പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസിന്റെ വീഴ്ചയാണ് പ്രതി രക്ഷപെടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപെടുന്നത്.

Back to top button
error: