പി വി അന്‍വര്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെ എഫ് സിയില്‍ വിജിലന്‍സ് പരിശോധന ; 12 കോടി 2015 ല്‍ വായ്പയെടുത്തു, ഇപ്പോള്‍ തിരിച്ചടയ്ക്കാനുള്ളത് 22 കോടി രൂപയെന്ന് ആക്ഷേപം

ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി എന്നാണ് വിവരം.
കേസില്‍ നാലാം പ്രതിയാണ് അന്‍വര്‍. ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്നും ലോണ്‍ അനുവദിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നുമാണ് അന്‍വറിനെതിരായ കേസ്. 2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി കടം വാങ്ങിയ പി വി അന്‍വര്‍ പിന്നീട് അത് തിരിച്ചടച്ചില്ലെന്നും ഇപ്പോള്‍ തിരികെ നല്കാനായുള്ളത് 22 കോടി രൂപയാണെന്നുമാണ് പരാതി.
ഇത് കെ എഫ് സിയ്ക്ക് ഭീമമായ നഷ്ടമാണ് വരുത്തിയെന്നും പറയുന്നു. ഈ പരാതിയിന്മേ ലാണ് ഇപ്പോള്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. കെഎഫ്സി ചീഫ് മാനേജര്‍ അബ്ദുല്‍ മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ മുനീര്‍ അഹ്മദ്, പിവി അന്‍വര്‍, അന്‍വറിന്റെ അടുപ്പക്കാരന് സിയാദ് എന്നിവരാണ് എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.
മതിയായ രേഖകള്‍ ഇല്ലാതെ പണം കടമായി നല്കി, തിരിച്ചടയ്ക്കാനുള്ള കെല്‍പ്പ് ഉണ്ടോയെന്ന് പരിശോധിച്ചില്ല- എന്നിവയാണ് പ്രതികള്‍ക്കെതിരായ പ്രാഥമിക കണ്ടെത്തല്‍. 2015 ലേതാണ് സംഭവം.






