Breaking NewsCrimeLead NewsNEWSNewsthen SpecialPravasi

കുവൈത്തില്‍ വിഷമദ്യ ദുരന്തം? പത്തു പ്രവാസികള്‍ മരിച്ചെന്നു റിപ്പോര്‍ട്ട്; മലയാളികളും തമിഴ്‌നാട് സ്വദേശികളും ഉള്‍പ്പെട്ടതായി സൂചന

കുവൈത്ത്: കുവൈത്തിൽ വിഷമദ്യ ദുരന്തം. നിർമാണ തൊഴിലാളികൾക്കിടയിലാണ് മദ്യ ദുരന്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ  വ്യാജ മദ്യം കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. മരണ സംഖ്യ എത്രയെന്നതു സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല. 10 പേർ മരിച്ചതായി അനൗദ്യോഗിക വിവരമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മരിച്ചവരിൽ ഇന്ത്യക്കാരുണ്ട്. മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെട്ടതായും സൂചനയുണ്ട്. ഒട്ടേറെ പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നു. ഇവരിൽ മലയാളികളുണ്ട്.

പലർക്കും കാഴ്ച നഷ്ടപ്പെട്ടതായാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. ചിലരുടെ നില അതീവ ഗുരുതരമാണ്. ഫർവാനി, ആദാൻ ആശുപത്രികളിലാണ് ചികിൽസയിൽ കഴിയുന്നവർ ഉള്ളത്. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്. kuwait-suspected-toxic-liquor-tragedy-10-migrants-dead-several-critical

Back to top button
error: