Breaking NewsLead NewsNEWSWorld

ഗാസയില്‍ ആശുപത്രിക്ക് സമീപം ആക്രമണം; അഞ്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ മരിച്ചു, ഒരാള്‍ ഭീകരനെന്ന് ഇസ്രയേല്‍

ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയ്ക്ക് സമീപം മാദ്ധ്യമ പ്രവര്‍ത്തകര്‍ തങ്ങിയ ടെന്റില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ മരിച്ചു. ഇതില്‍ അഞ്ചുപേര്‍ മാദ്ധ്യമപ്രവര്‍ത്തകരാണ്. ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപത്തെ ടെന്റാണ് ആക്രമിക്കപ്പെട്ടത്. തങ്ങളുടെ ജീവനക്കാരായ അനസ് അല്‍ ഷരിഫ്, മൊഹമ്മദ് കുറെയ്ഷ്, ക്യാമറാമാന്‍ ഇബ്രാഹീം സഹെര്‍, മൊഅമന്‍ അലിവ, മൊബമ്മെദ് നൗഫല്‍ എന്നിവരാണ് മരിച്ചതെന്ന് അല്‍ ജസീറ സ്ഥിരീകരിച്ചു.

സംഭവത്തിന് പിന്നാലെ അനസ് അല്‍ ഷരീഫ് ഒരു ഭീകരനാണ് എന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ രംഗത്തെത്തി. ഹമാസിലെ ഭീകരവാദികളുടെ ഒരു വിഭാഗത്തിന്റെ തലവനായിരുന്നു അനസ് എന്നും ഇയാള്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നതാണെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. ഇസ്രയേല്‍ പൗരന്മാര്‍ക്ക് നേരെയും സൈന്യത്തിനുനേരെയും റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നില്‍ ഇയാളെന്നാണ് വാദം.

Signature-ad

ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനിടെ 28കാരനായ അനസ് അല്‍ ഷരീഫ് തന്റെ ജോലി തുടരുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമ അക്കൗണ്ടില്‍ സുഹൃത്തുക്കള്‍ പങ്കുവച്ചിട്ടുണ്ട്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ ഇതുവരെ 200 മാദ്ധ്യമപ്രവര്‍ത്തകരാണ് മരിച്ചത്.

Back to top button
error: