Breaking NewsKeralaLead NewsNEWS

നിമിഷപ്രിയയുടെ മോചനം: കാന്തപുരമോ, ഹബീബ് ഉമറോ ആയി കുടുംബം ചര്‍ച്ച നടത്തിയിട്ടില്ല; മധ്യസ്ഥ ചര്‍ച്ചകള്‍ തള്ളി തലാലിന്റെ സഹോദരന്‍

കൊച്ചി: യമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തില്‍ കാന്തപുരത്തിന്റെ മധ്യസ്ഥ ചര്‍ച്ചകള്‍ തള്ളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ അറിയിച്ചു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും അറിയിച്ചു.

ഇസ്‌ലാം സത്യത്തിന്റെ മതമാണെന്നും കളവ് പ്രചരിപ്പിക്കരുതെന്നും ഫത്താഹ് ആവശ്യപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കില്ലെന്നും നീതി മാത്രമാണ് ആവശ്യമെന്നും ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു.

Signature-ad

അതിനിടെ, നിമിഷപ്രിയയുടെ ശിക്ഷാ ഇളവില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തിയെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഞങ്ങള്‍ക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല. കടമ മാത്രമാണ് നിര്‍വഹിച്ചത്. ഇളവിനായി ഉപയോഗപ്പെടുത്തിയത് മതത്തിന്റേയും രാജ്യത്തിന്റേയും സാധ്യതകളെന്നും കാന്തപുരം പറഞ്ഞിരുന്നു

നേരത്തെ തന്നെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് എതിരെയായിരുന്നു തലാലിന്റെ സഹോദരന്‍. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് ബ്ദുല്‍ ഫത്താഹ് മഹ്ദി പ്രോസിക്യൂട്ടര്‍ക്ക് വീണ്ടും കത്ത് നല്‍കിയിരുന്നു.വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Back to top button
error: