Breaking NewsIndiaLead NewsNEWSpolitics

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് വന്‍ പ്രതിഷേധം; രാഹുല്‍ ഗാന്ധിയുടെ നേതൃത്വല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്ന് വന്‍ പ്രതിഷേധം സംഘടിപ്പിക്കും. വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11.30ന് പാര്‍ലമെന്റില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും.

മാര്‍ച്ചിന് ശേഷം നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തും. വിഷയം മുന്‍നിര്‍ത്തി വിവിധ ഭാഷകളില്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും നേതാക്കള്‍ ഉയര്‍ത്തും. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ ഏറ്റെടുത്തിരിക്കയാണ് ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍.

Signature-ad

അതിനിടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനപിന്തുണ തേടി രാഹുല്‍ ഗാന്ധി ക്യാമ്പെയ്ന് തുടക്കമിട്ടിട്ടുണ്ട്. ഇതിനായി ‘വോട്ട്ചോരി ഡോട്ട് ഇന്‍’ എന്ന പേരില്‍ വെബ്സൈറ്റിനും തുടക്കമിട്ടു. വെബ്സൈറ്റില്‍ ‘വോട്ട് ചോരി പ്രൂഫ്, ഡിമാന്‍ഡ് ഇസി (ഇലക്ഷന്‍ കമ്മീഷന്‍) അക്കൗണ്ടബിലിറ്റി, റിപ്പോര്‍ട്ട് വോട്ട് ചോരി’ എന്നിങ്ങനെ മൂന്ന് ഒപ്ഷനുകളുണ്ട്.

ഇതില്‍ വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് തുറന്നെഴുതാവുന്നതാണ്. കോണ്‍ഗ്രസാണ് ക്യാമ്പെയ്ന് തുടക്കമിട്ടിരിക്കുന്നത്. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയിലൂടെ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറയുന്നു.

Back to top button
error: