ബിഷപ് പാംപ്ലാനിയെ കാത്തിരിക്കുന്നത് നിയോ മുള്ളറുടെ അവസ്ഥ; കന്യാസ്ത്രീകള്‍ക്കു ജാമ്യം ലഭിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് നന്ദിയറിയിച്ച ബിഷപ്പിനെ പരിഹസിച്ച് ഡിവൈഎഫ്ഐ

കണ്ണൂര്‍: തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ ഡിവൈഎഫ്ഐ. ഹിറ്റ്ലറുടെ കടുത്ത അനുയായി ആയിരുന്ന നിയോ മുള്ളറുടെ അവസ്ഥയാണ് ബിഷപ്പിനെ കാത്തിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വിമര്‍ശിച്ചു. ചില പിതാക്കന്മാര് ആര്‍എസ്എസിന് കുഴലൂത്ത് നടത്തുകയാണെന്നും പരസ്പരം പരവതാനി വിരിക്കുകയാണിവരെന്നും വി.കെ. സനോജ് കുറ്റപ്പെടുത്തി. കേക്കുമായി ആര്‍എസ്എസ് ശാഖയിലേക്ക് ചിലര്‍ പോകുന്നു. ആര്‍എസ്എസ് ശാഖയില്‍ നിന്നും തിരിച്ച് കേക്കുമായി അരമനകളിലേക്കും എത്തുന്നുവെന്നും വിമര്‍ശനം.
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിന് നന്ദിയറിച്ചും ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചതെന്നും വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാംപ്ലാനിക്കെതിരേ ഇരിങ്ങാലക്കുട ബിഷപ്് മാര്‍ പോളി കണ്ണൂക്കാടനടക്കം വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സഭയുടെ ഔദ്യോഗിക അഭിപ്രായം സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുമെന്നുമായിരുന്നു മാധ്യമങ്ങളോടു പ്രതികരിച്ചത്.
ജൂണ്‍ 25-നായിരുന്നു ബംജ്റംഗ്ദള് പ്രവര്‍ത്തകരുടെ പരാതിയില്‍ മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയേയും വന്ദന ഫ്രാന്‍സിസിനേയും റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്താനും ശ്രമിച്ചു എന്നായിരുന്നു ഇവര്‍ക്കെതിരായ ആരോപണം. dyfi-against-bishop-pamplani-says-the-bishop-is-going-to-face-neo-muller-situation






