Breaking NewsKeralaMovie

മമ്മൂക്ക തന്റെ സിനിമയില്‍ നിന്നും മാറുന്നത് അദ്ദേഹത്തിന്റെ ചോയ്‌സ് ; തന്നെ സൂപ്പര്‍താരം വിളിച്ചത് സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസില്‍ ; അത്തരം പെരുമാറ്റം ഉണ്ടായെന്ന് നടന് ബോദ്ധ്യപ്പെട്ടെന്ന് സാന്ദ്രാതോമസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി തന്നെ വിളിച്ചതെന്നും സിനിമാ ടെക്‌നീഷ്യന്‍സിന്റെ സംഘടനയിലെ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികാ വിവാദവുമായി ബന്ധപ്പെട്ടല്ലെന്നും വ്യക്തത വരുത്തി നിര്‍മ്മാതാവ് സാന്ദ്രാതോമസ്. മമ്മൂട്ടി തന്നെ വിളിച്ചത് ആന്റോ ജോസഫിനു വേണ്ടി മറ്റാരോ പറഞ്ഞതു പ്രകാരമാണെന്ന് കരുതുന്നതായും പറഞ്ഞു.

തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോധ്യപ്പെട്ടു. ഇതോടെ എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. അദ്ദേഹം തന്റെ സിനിമയില്‍ നിന്നും മാറിയത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. മമ്മൂട്ടിയുടെ ഇടപെടലില്‍ തനിക്ക് ഒരു പരാതിയും ഇല്ലെന്നും മമ്മൂട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ലിസ്റ്റിന്‍ ശ്രമിക്കരുതെന്നും സാന്ദ്ര പറഞ്ഞു.

Signature-ad

താന്‍ പറയുന്ന ഏതെങ്കിലും കാര്യങ്ങള്‍ കള്ളമെന്ന് തെളിയിച്ചാല്‍ ഞാന്‍ ഇന്‍ഡസ്ട്രി വിട്ടു പോകാന്‍ വരെ തയാറാണ്. മറിച്ചാണെങ്കില്‍ ഇന്‍ഡസ്ട്രി വിട്ടു പോകാന്‍ ലിസ്റ്റിന്‍ തയാറാണോ എന്നും സാന്ദ്ര ചോദിച്ചു. പര്‍ദ ധരിച്ചു വന്നത് പ്രതിഷേധം എന്ന നിലയിലാണ്. എന്നും പര്‍ദ ധരിച്ചു വരണമെന്നത് ലിസ്റ്റിന്റെ വിവരമില്ലായ്മ. ലിസ്റ്റിന്‍ മറുപടി അര്‍ഹിക്കാത്തയാളാണെന്നും സാന്ദ്രാതോമസ് വ്യക്തമാക്കി.

Back to top button
error: