Breaking NewsIndia

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശ്‌നം കര്‍ശനമായി പരിശോധിക്കണം ; രാഹുല്‍ഗാന്ധി പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ചിരിക്കുന്നു ; വോട്ടുമോഷണ ആരോപണത്തില്‍ പിന്തുണയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍

മുംബൈ: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വോട്ട് ചോര്‍ത്തല്‍ നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സ്ഫോടനാത്മകമായ ആരോപണങ്ങള്‍ക്കും മുതിര്‍ന്ന പ്രതിപക്ഷ രാഷ്ട്രീയക്കാരനും എന്‍സിപി (എസ്പി) മേധാവിയുമായ ശരദ് പവാറിന്റെ പിന്തുണ.

ആരോപണങ്ങളില്‍ വസ്തുതകള്‍ അടങ്ങിയിട്ടുണ്ടെന്നും പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ഉത്തരങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പവാര്‍ പറഞ്ഞു. ”രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ ഞാനും അവിടെ ഉണ്ടായിരുന്നു. അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്യുകയും കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ചെയ്തു. ചില കാര്യങ്ങള്‍ അതില്‍ വെളിച്ചത്തു വന്നു. ഒരു വീട്ടില്‍ ഒരാള്‍ താമസിച്ചിരുന്നപ്പോള്‍ 40 പേര്‍ വോട്ട് ചെയ്തതായി കാണിച്ചു. ആരോപണങ്ങള്‍ കമ്മീഷന്‍ ഇപ്പോള്‍ പരിശോധിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.

Signature-ad

ഈ ആരോപണങ്ങള്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് എംപിയും തമ്മില്‍ വലിയൊരു വാഗ്വാദത്തിന് കാരണമായി. പഴയ കുപ്പിയിലെ പുതിയ വീഞ്ഞ് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപണങ്ങളില്‍ പ്രതികരിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടികളാണ് രംഗത്ത് വന്നിരിക്കുന്നത്.

Back to top button
error: