Breaking NewsKerala

തൃശൂരുകാര്‍ ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ; കന്യാസ്ത്രീവിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി കമാന്ന് മിണ്ടുന്നില്ലെന്ന് പരിഹാസം

തൃശൂര്‍: തൃശൂരുകാര്‍ ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നും പോലീസിനെ അറി യിക്കണോ എന്ന് ആശങ്കയുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ഓര്‍ത്ത ഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം. ‘ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുപ്പ് ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസില്‍ അറിയിക്കണമോ എന്നാശങ്ക” എന്നാണ് പരിഹാസ രൂപേണ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചത്.

Signature-ad

കന്യാസ്ത്രീകളെ ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്ത വിഷയത്തിലും ഒഡീഷയില്‍ കന്യാസ്ത്രീ കള്‍ക്കും വൈദികര്‍ക്കും നേരെ നടന്ന ആക്രമണത്തിലും സുരേഷ് ഗോപി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ പരോക്ഷ പരിഹാസം.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം ആരോപിച്ച് കേസില്‍ കുടുക്കിയതിന് പിന്നാലെ ഇന്നലെ ഒഡീഷയിലെ ബജ്‌രംദള്‍ പ്രവര്‍ത്തകര്‍ രണ്ടു വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

പാര്‍ലമെന്റിലടക്കം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിഷയം ഉന്നയിക്കുകയും ബിജെപി യുടെ സംസ്ഥാന നേതൃത്വം അടക്കം ഇടപെടുകയും ചെയ്തിട്ടും സുരേഷ്‌ഗോപി പ്രതികരിച്ചി രുന്നില്ല. കേരളത്തില്‍ നിന്നുള്ള രണ്ടു കേന്ദ്രമന്ത്രിമാര്‍ ഒഡീഷയില്‍ കന്യാസ്ത്രീകള്‍ ആക്രമി ക്കപ്പെട്ട സംഭവം ഉണ്ടായിട്ട് കമാന്ന് മിണ്ടിയിട്ടില്ലെന്ന് നേരത്തേ രാജ്യസഭാംഗം ജോണ്‍ബ്രി ട്ടാസും പരിഹസിച്ചിരുന്നു.

 

Back to top button
error: