നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും; സിപിഎമ്മുകാര്‍ പാള കീറും പോലെ പാര്‍ട്ടിയെ കീറി എറിഞ്ഞവര്‍ ; ഇടതുമുന്നണി വിടേണ്ട സമയം കഴിഞ്ഞു സിപിഐ ജില്ലാസമ്മേളനത്തില്‍ ചര്‍ച്ച

സിപിഐ ഇടതുമുന്നണി വിടേണ്ട സാഹചര്യം കഴിഞ്ഞെന്ന് ജില്ലാസമ്മേളനത്തില്‍ പൊതു ചര്‍ച്ച. സിപിഐഎം വലതുപക്ഷമായെന്നും നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറുമെ ന്നും ഇടതുമുന്നണിയില്‍ സിപിഐ തുടരണോയെന്ന് പുനരാലോചന വേണമെന്നും വിമര്‍ശ നമുയര്‍ന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സിപിഐ പ്രതിനിധികള്‍ വിമര്‍ശ നമുയര്‍ത്തിയത്.
തിരുവനനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ അരുവിക്കര മണ്ഡലത്തില്‍ നിന്നുളള പ്രതിനിധിയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. പാള കീറും പോലെ പാര്‍ട്ടിയെ കീറി എറിഞ്ഞവരാണ് സിപിഐഎമ്മുകാര്‍ എന്നും വിമര്‍ശിച്ചു. ബിനോയ് വിശ്വത്തിനെ തിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. എകെജി സെന്ററില്‍ പോയി ചായയും കുടിച്ച് കുശലം പറഞ്ഞു മടങ്ങുകയാണെന്നും പരിഹാസമുണ്ട്.
സിപിഐഎം നേതാക്കളെ കാണുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിക്കും പാര്‍ട്ടിയിലെ മന്ത്രിമാര്‍ക്കും മുട്ടിടിക്കും. എന്തു പറയുന്നെന്ന് പോലും ബിനോയ് വിശ്വത്തിന് അറിയില്ല. വെളിച്ചപ്പാടി നെപ്പോലെ പാര്‍ട്ടിസെക്രട്ടറി എന്തൊക്കെയോ പറയുകയാണ്. രാവിലെയും വൈകിട്ടും ഉച്ചയ്ക്കും ഗുളിക കഴിക്കുന്നത് പോലെയാണ് പ്രസ്താവന വിടുന്നതെന്നും ബിനോയ് വിശ്വം വെളിയത്തെയും ചന്ദ്രപ്പനെയും കണ്ടുപഠിക്കണമെന്നും പറഞ്ഞു.
പാര്‍ട്ടിയില്‍ ജാതി വിവേചനമുണ്ടെന്നും പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു. സിപിഐയിലും ദളിത് വിഭാഗത്തില്‍ നിന്നുളളവര്‍ക്ക് വിവേചനമാണ്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍ രാജനെ പോലും തരംതാഴ്ത്തുന്നു. പ്രചരണ മാധ്യമങ്ങ ളില്‍ അദ്ദേഹത്തിന്റെ പേര് ഒടുവിലായാണ് ചേര്‍ക്കുന്നത് പ്രതിനിധികള്‍ വിമര്‍ശിച്ചു.






