Breaking NewsKerala

സിപിഐഎം നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍പോയോ? പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ; സാമൂഹ്യമാധ്യമങ്ങളില്‍ വരുന്നതൊക്കെ ശരിയല്ലെന്ന് മറുപടി

കണ്ണൂര്‍: സാമൂഹ്യമാധ്യമങ്ങളില്‍ ആള്‍ക്കാര്‍ കഥയുണ്ടാക്കാറുണ്ടെന്നും അതിനൊന്നും പ്രതികരണം നല്‍കുന്നതല്ല തങ്ങളുടെ ജോലിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി നേതാക്കള്‍ രഹസ്യമായി ജോത്സ്യന്മാരെ കാണാന്‍ പോകുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നതായുള്ള വാര്‍ത്തയോടായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

സംസ്ഥാന സമിതിയില്‍ ഇങ്ങിനെ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്നും ഓരോ കാര്യങ്ങള്‍ ഉണ്ടാക്കി അതിന് പ്രതികരണം ഉണ്ടാക്കാന്‍ നോക്കേണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. എം വി ഗോവിന്ദന്‍ പ്രശസ്ത ജോത്സ്യനെ സന്ദര്‍ശിച്ചതിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ലെന്നായിരുന്നു പ്രതികരണം.

Signature-ad

സംസ്ഥാന നേതാക്കള്‍ ജോത്സ്യന്‍മാരെ കണ്ടെന്നും ഈ വിഷയം സംസ്ഥാന സമിതിയില്‍ കണ്ണൂരില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവ് ഉന്നയിച്ചെന്നുമായിരുന്നു നേരത്തേ പുറത്തുവന്ന അഭ്യൂഹങ്ങള്‍. എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നതെന്ന് കണ്ണൂരില്‍ നിന്നുള്ള നേതാവ് ചോദിച്ചതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

Back to top button
error: