Breaking NewsCrimeLead NewsNEWS

‘പണികൊടുത്ത്’ തട്ടിപ്പ്; അതിഥിത്തൊഴിലാളികളുടെ ‘തുണിമണി’യടക്കം കൊണ്ടുപോയി, രണ്ടു പേര്‍ അറസ്റ്റില്‍

കോഴിക്കോട്: അതിഥിത്തൊഴിലാളികളുടെ വസ്ത്രം, പേഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ച കേസില്‍ ആലപ്പുഴ പുറക്കാട് സ്വദേശി കൈതവളപ്പില്‍ വീട്ടില്‍ അന്‍വര്‍ (36), കൊല്ലം കുളത്തൂര്‍പുഴ സ്വദേശി നിസാര്‍ മന്‍സിലില്‍ ഷാജിമോന്‍ ഷാജഹാന്‍ (46) എന്നിവരെ നല്ലളം പൊലീസും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി.

തിങ്കള്‍ രാവിലെ 8 മണിയോടെ പശ്ചിമ ബംഗാള്‍ സ്വദേശികളായ റജാവുല്‍ അലിയും സുഹൃത്ത് അബ്ദുല്‍കരീം എന്നിവരെ അരീക്കാട് മാളിയേക്കല്‍ വേ ബ്രിഡ്ജിനടുത്തുള്ള കാടുമൂടിയ സ്ഥലം വെട്ടിത്തെളിക്കാനാണെന്ന് പറഞ്ഞ് ജോലിക്ക് വിളിച്ചുകൂട്ടി കൊണ്ട് പോയി. ഇവര്‍ ജോലിയെടുക്കുന്ന സമയത്ത് അഴിച്ചുവച്ചിരുന്ന വസ്ത്രങ്ങളും 11,000 രൂപയും 20,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും അടങ്ങിയ ബാഗുകളും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു.

തുടര്‍ക്കഥയാകുന്ന തട്ടിപ്പ്; അതിഥിത്തൊഴിലാളികളെ ജോലിക്ക് വിളിച്ചു; ആളൊഴിഞ്ഞപറമ്പില്‍ ഇറക്കിവിട്ടു, അഴിച്ചുവെച്ച വസ്ത്രമടക്കം കവര്‍ന്നു

Signature-ad

പ്രതികള്‍ ഇത്തരത്തില്‍ തൊഴിലാളികളെ പറ്റിച്ച് മോഷണം നടത്തുന്ന സംഘമാണെന്നു പൊലീസ് പറഞ്ഞു. ഇവര്‍ ആദ്യം ആളൊഴിഞ്ഞതും കാട് പിടിച്ചതുമായ സ്ഥലം കണ്ടെത്തും. ശേഷം തൊഴിലാളികളെ പറഞ്ഞുപറ്റിച്ച് അവിടെ എത്തിച്ച് മോഷണം നടത്തും.

ഉച്ചഭക്ഷണം കഴിക്കാന്‍ പോകാന്‍ വസ്ത്രം അന്വേഷിക്കുമ്പോഴാണ് തൊഴിലാളികള്‍ക്ക് കെണി മനസ്സിലാക്കുന്നത്. പന്തീരാങ്കാവ് സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നും കൂടാതെ കാടാമ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഇതേ രീതിയില്‍ ഇതര സംസ്ഥാനക്കാര്‍ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നിലും ഈ പ്രതികള്‍ തന്നെ ആണോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

 

Back to top button
error: