Breaking NewsLead NewsLIFETravel

ആലുവയില്‍ പാലംപണി; ട്രെയിനുകള്‍ വൈകിയോടുന്നു; രണ്ടെണ്ണം റദ്ദാക്കി

കൊച്ചി:  ആലുവയില്‍ പാലം പണിയേത്തുടര്‍ന്ന് ഇന്ന് (ബുധന്‍) ട്രെയിന്‍ ഗതാഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളം– പാലക്കാട് മെമു, പാലക്കാട് – എറണാകുളം മെമു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിവിധ ട്രെയിനുകള്‍ വൈകിയോടുകയും ചെയ്യും. ഇന്‍ഡോര്‍ – തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് 1 മണിക്കൂര്‍ 30 മിനിറ്റ് വൈകിയോടും. കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് 1 മണിക്കൂര്‍ 20 മിനിറ്റും വൈകും. സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്  30 മിനിറ്റും വൈകിയോടും. യാത്രക്കാര്‍ റയില്‍വേ ആപ്പില്‍ നോക്കി സമയം ഉറപ്പുവരുത്തി യാത്ര ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു.

Back to top button
error: