Breaking NewsKerala

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി  മനോരാജിന്റെ ശിക്ഷ മരവിപ്പിച്ചു ;  കര്‍ശനമായ ഉപാധികളോടെ ജാമ്യവും നല്‍കി

കൊച്ചി: ആര്‍.എസ്എസ്. പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മനോരാജിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. കേസില്‍ അഞ്ചാംപ്രതിയായ മനോരാജിന് ജാമ്യവും അനുവദിച്ചു. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിയായ കേസാണ് ഇത്.

മനോരാജിന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. ഒരു ലക്ഷം രൂപ ബോണ്ട്,തത്തുല്യ ആള്‍ ജാമ്യം, അനുമതി ഇല്ലാതെ രാജ്യം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പേരാണ് കുറ്റക്കാര്‍. പത്താം പ്രതിയെ വെറുതെ വിട്ടിരുന്നു. രണ്ടു പ്രതികള്‍ സംഭവശേഷം മരിച്ചു.

Signature-ad

സിപിഐഎം പ്രവര്‍ത്തകനായ സൂരജ് ബിജെപിയില്‍ ചേര്‍ന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ വെച്ച് സൂരജിനെ വെട്ടുകയായിരുന്നു. സംഭവത്തിന് ആറുമാസം മുന്‍പ് സൂരജിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുകാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു സൂരജ്.

Back to top button
error: