Breaking NewsKeralaLead NewsLIFELife StyleNEWSNewsthen Special

ദലിത്- വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ചെന്ന കേസ്; അടൂരിനെതിരേ കേസെടുക്കാന്‍ ഘടകങ്ങള്‍ കുറവെന്ന് നിയമോപദേശം; കരുതിക്കൂട്ടി പറഞ്ഞതായി കണക്കാക്കാന്‍ ആകില്ല; അന്തിമ തീരുമാനം പോലീസ് മേധാവിയുടേത്

തിരുവനന്തപുരം: ദലിത്-വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനു ള്ള ഘടകങ്ങള്‍ കുറവെന്നു പോലീസിനു നിയമോപദേശം. ക്രിമി നല്‍ കുറ്റം ചുമത്തി കേസെടുക്കാവുന്ന വിഷയങ്ങള്‍ കാണുന്നില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ കരുതിക്കൂട്ടി പറഞ്ഞതായി കണക്കാ ക്കാനാവില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. അതുകൊണ്ട് തല്‍ക്കാലം കേസെടുക്കേണ്ടതില്ലെന്നാണ് തിരുവനന്തപുരം മ്യൂസി യം പോലീസിന്റെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തി, പോ ലീസ് മേധാവിയുടെ അഭിപ്രായംകൂടി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും.

അടൂരിനെ അനുകൂലിച്ച് നടനും ഭരണകക്ഷി എം.എല്‍.എയുമാ യ മുകേഷ് രംഗത്തുവന്നിരുന്നു. ആദരണീയനായ അടൂരിനെതിരേ കേസെടുത്താല്‍ സിനിമാരംഗത്ത് സമ്മിശ്ര പ്രതികരണത്തിനാണു സാധ്യതയെന്നു സര്‍ക്കാര്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ കോട തി നിര്‍ദ്ദേശിച്ചാലേ കേസെടുക്കാന്‍ സാധ്യതയുള്ളൂ. ആരെയെങ്കി ലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുപറയാന്‍ തയാറാണെന്ന് അടു രും വ്യക്തമാക്കിയിട്ടുണ്ട്.

Signature-ad

അടുരിന്റെ പരാമര്‍ശത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആക്ടി വിസ്റ്റ് ദിനു വെയിലാണ് പോലീസിനും എസ്.സി/എസ്.ടി. കമ്മി ഷനും പരാതി നല്‍കിയത്. ഇ ശമയില്‍ വഴി പരാതി അയയ്ക്കുക യായിരുന്നു. ഇന്നലെ രാവിലെ മ്യൂസിയം പോലീസിനു പരാതി ലഭി ച്ചു. എസ്.സി/എസ്.ടി. കമ്മിഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പ ത്തു ദിവസത്തിനകം പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മി ഷന്‍ ആവശ്യപ്പെട്ടു.

അടൂര്‍ തന്റെ പ്രസ്താവനയിലൂടെ എസ്.സി/എസ്.ടി. വിഭാഗ ത്തിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റവാളികളോ കള്ളന്മാരോ അ ഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെ ന്നാണ് ദിനു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ആരോ പണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അടൂര്‍ ഇന്നലെ മാധ്യമ ങ്ങളോടു പ്രതികരിച്ചത്. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും വ്യാഖ്യാനിച്ചെടുത്തതിനു താന്‍ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു. ദളിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ല. അവര്‍ സിനിമയെ പഠിക്കണമെ ന്നാണു പറഞ്ഞതെന്നും അടൂര്‍ വ്യക്തമാക്കി.

 

Back to top button
error: