ഏറെ കൊതിപ്പിച്ച ശേഷം ആ കാര്യം നടക്കില്ലെന്ന് ഉറപ്പായി ; മെസ്സിയും അര്‍ജന്റീനയുമൊന്നും വരില്ലിഷ്ടാ… നല്‍കിയ പണം തിരിച്ചു വാങ്ങിക്കാന്‍ സ്‌പോണ്‍സര്‍ നെട്ടോട്ടം

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ലോകത്തെ ആകെ കൊതിപ്പിച്ച ശേഷം വിളിച്ചിരുത്തി അത്താഴമില്ലെന്ന് പറയുന്നത് പോലെയായി ലോകഫുട്‌ബോളര്‍ മെസ്സി കേരളത്തില്‍ എത്തുന്ന കാര്യം. ലിയോണേല്‍ മെസ്സിയും അര്‍ജന്റീനയും ഈ വര്‍ഷം വരില്ലെന്ന് അറിയിച്ചതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ വ്യക്തമാക്കി. ഈ ഒക്‌ടോബറില്‍ അര്‍ജീന്റീന ടീം എത്തുമെന്നായിരുന്നു നേരേത്ത പുറത്തുവന്ന വിവരം എന്നാല്‍ ഈ വര്‍ഷം വരാനാകില്ലെന്ന് ടീം അര്‍ജന്റീന അറിയിച്ചതായിട്ടാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഇതോടെ അടച്ചതുക എങ്ങിനെയെങ്കിലും തിരിച്ചുവാങ്ങാന്‍ സ്‌പോണ്‍സര്‍മാരും നെട്ടോട്ടത്തിലായി. ലാറ്റിനമേരിക്കന്‍ ടീം കേരളത്തില്‍ ഈ വര്‍ഷം വരില്ലെന്ന് പറഞ്ഞത് പണമടച്ച ശേഷമായിരുന്നു. ഈ വര്‍ഷം തന്നെ ടീം എത്തുമെന്ന് പറഞ്ഞതിനാല്‍ നേരത്തേ തന്നെ പണം അടച്ചിരുന്നു. കേരളത്തിന് ഏതെങ്കിലും തരത്തില്‍ സാമ്പത്തീകനഷ്ടം ഉണ്ടാകാന്‍ സാധ്യത വന്നാല്‍ അതിന് ഉത്തരവാദികള്‍ അര്‍ജന്റീന ടീം മാത്രമായിരിക്കുമെന്നും കായികമന്ത്രി പറഞ്ഞു. ഔദ്യോഗകിമായിട്ടാണ് പണം കൈമാറിയത് അര്‍ജന്റീന ടീം വരുന്നില്ലെങ്കില്‍ പണം തിരികെ തരണം. ആ തുക ലഭിക്കുമെന്നാണ് കരുതുന്നതെന്ന മുക്കത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മന്ത്രി പറഞ്ഞു.
സ്‌പോണ്‍സര്‍മാരും അര്‍ജന്റീന ടീമും വ്യത്യസ്ത നിലപാടുകള്‍ എടുത്തിരിക്കുന്നതാണ് അര്‍ജന്റീന ടീമിന്റെ കേരള പര്യടനത്തില്‍ ഇപ്പോള്‍ പ്രതിബന്ധമായി നില്‍ക്കുന്നത്. ലോകചാംപ്യന്മാര്‍ ഈ വര്‍ഷം വരുന്നതിലേ താല്‍പ്പര്യമുള്ളൂ എന്ന നിലപാടിലാണ് സ്്‌പോണ്‍സര്‍മാര്‍. എന്നാല്‍ ഈ വര്‍ഷം വരാനുള്ള സാഹചര്യമില്ലെന്നാണ് അര്‍ജന്റീന ടീമിന്റെ നിലപാട്. പറഞ്ഞ സമയത്ത് തന്നെ മെസ്സിയും കൂട്ടരും കേരളത്തില്‍ എത്തുമെന്ന് മന്ത്രി നേരത്തേ നടത്തിയ വാക്ക് ഇപ്പോള്‍ പാഴായിരിക്കുകയാണ്. മെസ്സി വരുമെനന്് അറിയിച്ച് മന്ത്രി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ട്രോളിനും ഇരയാകുകയാണ്. അതേസമയം ഈ വര്‍ഷം മെസ്സി ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. അദ്ദേഹം കൊല്‍ക്കത്തയില്‍ എത്തുന്നുണ്ട്.






