Breaking NewsBusinessIndiaLead NewsLIFENEWSNewsthen SpecialpoliticsTRENDINGWorld

കറങ്ങിയടിച്ചു കപ്പു വാങ്ങിയിട്ടൊന്നും കാര്യമില്ല! 73 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടും ഇന്ത്യയിലെ വിദേശ നിക്ഷേപം പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍; 96 ശതമാനത്തിന്റെ ഇടിവെന്നു റിസര്‍വ് ബാങ്ക്; വരുന്നതിനേക്കാള്‍ കൂടുതല്‍ പുറത്തേക്ക് ഒഴുകുന്നു

ന്യൂഡല്‍ഹി: ഔദ്യോഗിക രേഖകള്‍ നോക്കിയാല്‍ 73 രാജ്യങ്ങളിലാണ് പ്രധാനമന്ത്രി ഇക്കാലത്തിനിടെ സന്ദര്‍ശനം നടത്തിയത്. ചെല്ലുന്നയിടങ്ങളില്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയെന്നു മാധ്യമങ്ങള്‍. ഇതു കൊണ്ടൊക്കെ എന്തു ഗുണമെന്നു ചോദിച്ചാല്‍ ഇന്ത്യയുടെ സമ്പദ് രംഗത്തെ നിയന്ത്രിക്കുന്ന ആര്‍ബിഐ പോലും കൈമലര്‍ത്തും.

ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് ശക്തിയായി മാറിക്കഴിഞ്ഞെന്നും നയ സ്ഥിരത, കറന്‍സി നിയന്ത്രണം എന്നിവയിലും രാജ്യം മുന്‍കാലത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥ കൈവരിച്ചുവെന്നുമാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ ക്യൂവിലാണെന്നു പറയാനും അവര്‍ക്കു മടിയില്ല.

Signature-ad

പക്ഷേ, രാജ്യത്തെ റിസര്‍വ് ബാങ്ക് പുറത്തുവിടുന്ന കണക്കുകള്‍ സംഘപരിവാര്‍ പറയുന്നതില്‍നിന്ന് തികച്ചും വ്യത്യസ്മായ കണക്കുകളാണു ചൂണ്ടിക്കാട്ടുന്നത്. മോദിയുടെ ഭരണകാലത്ത് രാജ്യത്തേക്ക് എത്തിയതിനേക്കാള്‍ കൂടുതല്‍ മൂലധനം പുറത്തേക്കാണ് ഒഴുകിയതെന്നു റിസര്‍വ് ബാങ്ക് പറയുന്നു.

2000 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മൂലധന ഒഴുക്കു സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ഇന്ത്യയുടെയും ബിജെപിയുടെ സാമ്പത്തിക പദ്ധതികളെക്കുറിച്ചുമുള്ള യഥാര്‍ഥ ചിത്രം ലഭിക്കുന്നത്. 2023നും 2017നും ഇടയിലുള്ള കാലയളവ് മാറ്റി നിര്‍ത്തിയാല്‍ വിദേശ മൂലധനത്തില്‍ കാര്യമായ വര്‍ധനയില്ല. മാത്രമല്ല, 2017 മുല്‍ വിദേശ മൂലധനത്തിന്റെ നിരക്ക് സ്ഥിരതയോടെ താഴേക്കു പതിക്കുന്നതും കാണാന്‍ കഴിയും.

ഇന്ത്യയില്‍ ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷം വര്‍ധിച്ചുവരികയാണെന്നും, മോദിയുടെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നയം വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചെന്നും വീമ്പു പറയുന്നതിനിടെയാണു റിസര്‍വ് ബാങ്ക് കണക്കുകളില്‍ ആഗോള നിക്ഷേപകര്‍ പിന്നോട്ടു വലിയുന്നെന്ന വിവരങ്ങളും പുറത്തുവരുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യയുടെ വിദേശ നിക്ഷേപം. ‘സ്റ്റിക്കി ക്യാപിറ്റല്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ദീര്‍ഘകാല-നേരിട്ടുള്ള വിദേശ നിക്ഷേപം പോലും രാജ്യം വിടുകയാണെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള മൂലധന പ്രവാഹത്തില്‍ത്തന്നെ സംഭവിച്ചിരിക്കുന്ന മാന്ദ്യമാണ് ഈ പ്രതിഭാസത്തിന് കാരണമെന്നും വിദേശ മൂലധന നിക്ഷേപം പുറത്തേക്ക് ഒഴുകുന്നത് ഇന്ത്യക്കുള്ളിലുള്ളവര്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സഹായിക്കുമെന്ന വാദമാണ് ഇവര്‍ പകരമായി ഉന്നയിക്കുന്നത്.

ഠ 96 ശതമാനം ഇടിവ്

നെറ്റ് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് അഥവാ എഫ്ഡിഐ 2024- 25 വര്‍ഷം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 96 ശതമാനമാണ് ഇടിഞ്ഞത്. ആകെയെത്തിയത് 353 മില്യണ്‍ ഡോളര്‍ മാത്രം. നെറ്റ് എഫ്ഡിഐ എന്നു പറഞ്ഞാല്‍ ആകെയുള്ള എഫ്ഡിഐ വരവ് എന്നര്‍ഥം. അതായത്, വിദേശ നിഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപിച്ച പണത്തില്‍നിന്ന് പുറത്തേക്ക് ഒഴുകിയ പണം കിഴിച്ചാല്‍ കിട്ടുന്നത്. കമ്പനികളാണ് ഇത്തരത്തില്‍ നിക്ഷേപം പ്രധാനമായും നടത്തുന്നത്.

ഇന്ത്യയിലേക്ക് നിക്ഷേപം എത്തിയെങ്കിലും ഇന്ത്യന്‍ കമ്പനികള്‍ കൂടുതലായി വിദേശത്തു നിക്ഷേപം നടത്തുന്ന പ്രവണത കൂടി. കോവിഡ് വ്യാപനത്തിന്റെ കാലത്ത് 2020-21ല്‍ 44 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടന്നത്. തൊട്ടടുത്ത വര്‍ഷം 38 ബില്യണ്‍ ഡോളറായും 2022-23 കാലത്ത് 28 ബില്യണ്‍ ഡോളറായും 2023-24 വര്‍ഷത്തില്‍ 10.1 ബില്യണ്‍ ഡോളറായും ഈ വര്‍ഷം ഇതുവരെ 353 ദശലക്ഷം ഡോളറായും കുത്തനെ ഇടിഞ്ഞു.

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍നിന്ന് പുറത്തേക്കൊഴുകിയ നിക്ഷേപം 44 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ ഈ വറഷം ഇത് 51.5 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. വിദേശ നിഷേപകര്‍ക്ക് എളുപ്പത്തില്‍ വരാനും പിന്‍മാറാനും കഴിയുന്ന ലളിതമായ സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറിയെന്ന ‘പുരോഗമനപര’മായ മാറ്റമാണെന്നാണ് ആര്‍ബിഐ വിശദീകരിക്കുന്നത്.

Net FDI was dragged down by a surge in money being repatriated out by foreign companies, and increased foreign investments by Indian companies

Back to top button
error: