Lead News

പഹല്‍ഗാമില്‍ കണ്ടത് ക്രൂരതയുടെ ഉച്ചകോടി, മറുപടി നല്‍കാന്‍ വെറും 20 മിനിറ്റേ ഇന്ത്യയ്ക്ക് വേണ്ടി വന്നുള്ളൂ ; പാകിസ്താന്റെയും ഭീകരരുടെയും ഉറക്കം പോയി;  ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് എണ്ണിയെണ്ണിപ്പറഞ്ഞ് മോദി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തെ സേനകളുടെ ധീരതയുടെ ആഘോഷമാണെന്നും ഭീകരതയുടെ ആസ്ഥാനം തകര്‍ത്തതിന്റെ വിജയാഘോഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാമിലെ ഭീകരതയ്ക്ക് ഇന്ത്യ 20 മിനിറ്റിനുള്ളില്‍ മറുപടി നല്‍കി. ഈ മറുപടിയില്‍ പാകിസ്താന്‍ വിറച്ചുപോയെന്നും ഇന്ത്യക്കൊപ്പം നില്‍ക്കാത്തവരെ പാഠം പഠിപ്പിക്കുന്നത് ഇങ്ങിനെയാണെന്നും പറഞ്ഞു.

ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാക് ആണവഭീഷണി വ്യാജമെന്ന് തെളിയിക്കാന്‍ ആക്രമണത്തിലൂടെ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താന് ഒന്നും ചെയ്യാനായില്ല. ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടു നല്‍കിയത് ഭീകരരുടെ ഉറക്കം കെടുത്തുന്ന മറുപടിയായിരുന്നെന്നും പറഞ്ഞു.

Signature-ad

പഹല്‍ഗാമില്‍ കണ്ടത് ക്രൂരതയുടെ ഉച്ചകോടിയാണ്. ഇന്ത്യയില്‍ കലാപം പടര്‍ത്താനുള്ള ശ്രമം ജനങ്ങള്‍ തകര്‍ത്തു. വിദേശത്ത് നിന്നെത്തിയ ഉടനെ തിരിച്ചടിക്ക് നിര്‍ദേശം നല്‍കി. സേനകള്‍ക്ക് തിരിച്ചടിക്കാനുള്ള സ്വാതന്ത്യം നല്‍കിയെന്നും മോദി പറഞ്ഞു. രാജ്യത്തെ ധീരന്‍മാരെ പിന്തുണക്കാത്തത് ദൌര്‍ഭാഗ്യകരമാണെ പാക് കള്ളങ്ങള്‍ ചിലര്‍ ഏറ്റെടുക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

നേരത്തേ ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നെന്നും പഹല്‍ഗാമില്‍ കുടുംബത്തിന്റെ മുന്നിലിട്ട് ഉറ്റവരെയും ഉടയവരെയും കൊലപ്പെടുത്തിയ ഭീകരരെ ഇന്ത്യന്‍ സൈന്യം തേടിപ്പിടിച്ച് വധിച്ചെന്നും അമിത്ഷാ പറഞ്ഞു. ഭീകരരില്‍ നിന്നും കിട്ടിയ ആയുധങ്ങള്‍ ചണ്ഡീഗഡിലെ ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തി ഉറപ്പാക്കിയതാണെന്നും പറഞ്ഞു.

 

Back to top button
error: