Breaking NewsIndiaLead News
വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മദ്രാസ് ഐഐടിയിലെ ഗവേഷണ വിദ്യാര്‍ഥി കസ്റ്റഡിയില്‍

ചെന്നൈ: പുറപ്പെടാന്‍ തയാറായ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച ഗവേഷണ വിദ്യാര്‍ഥി കസ്റ്റഡിയില്‍. മദ്രാസ് ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഹൈദരാബാദ് സ്വദേശി സര്‍ക്കാര്‍ ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ചെന്നൈയില്‍ നിന്ന് ബംഗാളിലെ ദുര്‍ഗാപുരിലേക്കു പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണു സംഭവം.
യാത്രക്കാരും ജീവനക്കാരുമടക്കം 164 പേരുമായി പുറപ്പെടാനൊരുങ്ങിയ വിമാനം റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ കോക്പിറ്റിലെ എമര്‍ജന്‍സി അലാം മുഴങ്ങുകയായിരുന്നു. പൈലറ്റിന്റെ നിര്‍ദേശ പ്രകാരം പരിശോധന നടത്തിയ ജീവനക്കാരാണ് എമര്‍ജന്‍സി വാതില്‍ തുറക്കാനുള്ള ശ്രമം കണ്ടെത്തിയത്. വാതിലിനു സമീപത്തെ സീറ്റിലുണ്ടായിരുന്ന സര്‍ക്കാരിനെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെത്തി കസ്റ്റഡിയിലെടുത്തു.






