Breaking NewsCrimeLead NewsNEWS

ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും

കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്ന് കുടുംബം അറിയിച്ചു. ഷാര്‍ജയിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നത് ആണ് വൈകാന്‍ കാരണമെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള വ്യക്തമാക്കി.

ജൂലൈ 19 നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ അല്ല കൊലപാതകം ആണെന്ന് കാണിച്ച് കുടുംബം ഷാര്‍ജയിലും, നാട്ടിലും നിയമനടപടി സ്വീകരിച്ചിരുന്നു. മരണകാരണം സംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട് ഇതുവരെയും ലഭിച്ചിട്ടില്ല. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിക്കണം. അതുല്യയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ സംബന്ധിച്ചു വിശദ പരിശോധന നടത്തും. ഇതൊക്കെ പൂര്‍ത്തിയാക്കിയ ശേഷം ആകും മൃതദേഹം നാട്ടില്‍ എത്തിക്കുക.

Signature-ad

ഭര്‍ത്താവ് സതീഷിന്റെ ഉപദ്രവമാണ് മരണ കാരണമെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. മകള്‍ക്ക് നീതി ലഭിക്കണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം. അമ്മയുടെ പരാതിയില്‍ സതീഷിന് എതിരെ കൊലപാതകം, ഗാര്‍ഹിക, സ്ത്രീപീഡന നിയമപ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിച്ചു ആവശ്യമെങ്കില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തും.

Back to top button
error: