അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെതിരെ വംശീയാക്രമണം; കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് നഗ്‌നനാക്കി വഴിയിലുപേക്ഷിച്ചു, കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച് നഗ്‌നനാക്കി വഴിയിലുപേക്ഷിച്ചു. കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. മര്‍ദിച്ച ശേഷം അക്രമികള്‍ ഇയാളെ നഗ്‌നനാക്കുകയും വഴിയിലുപേക്ഷിക്കുകയുമായിരുന്നു. വംശീയമായ ആക്രമണമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ജൂലൈ 19ന് വൈകുന്നേരം ഡബ്ലിന്‍ 24ലെ ടാലറ്റിലെ പാര്‍ക്ക്ഹില്‍ റോഡിലാണ് ഒരുകൂട്ടം ഐറിഷ് യുവാക്കള്‍ ചേര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് അയര്‍ലാന്‍ഡിലേക്ക് കുടിയേറിയ ഇന്ത്യക്കാരനെ ക്രൂരമായി ആക്രമിച്ചത്. അക്രമണത്തില്‍ ഇയാള്‍ക്ക് കൈകള്‍ക്കും കാലിനും മുഖത്തും സാരമായ പരിക്കേറ്റിരുന്നു. വഴിയിലുപേക്ഷിക്കപ്പെട്ട നിലയില്‍ക്കണ്ട ഇയാളെ യാത്രക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇന്ത്യക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഇയാള്‍ കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഐറിഷ് പോലീസ് തള്ളുകയും ടാലറ്റ് മേഖലയില്‍ ഇതിന് മുമ്പും സമാനമായി അക്രമണം നടന്നിട്ടുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്കെതിരെ അക്രമണങ്ങള്‍ കൂടുന്നുണ്ടെന്നും അവര്‍ പ്രശ്‌നക്കാരെണെന്നുള്ള പ്രതീതി ഉണ്ടാക്കാനുള്ള മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഐറിഷ് ജ?സ്റ്റിസ് ജിം ഓകല്ല?ഗന്‍ പറഞ്ഞു.
അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിശ്ര സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. തെളിവുകള്‍ ലഭ്യമാകുംമുമ്പേ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ ?ദേശീയ മാധ്യമത്തെ അദ്ദേഹം വിമര്‍ശിച്ചു. സത്യാവസ്ഥ അറിയാന്‍ ഐറിഷ് ജനത കാണിച്ച പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
സംഭവത്തിന്റെ ദൃക്‌സാക്ഷിയായ സ്ത്രീയുടെ മൊഴിയനുസരിച്ച്, പതിമൂന്നുപേരടങ്ങുന്ന സംഘം പുരുഷനെ മര്‍ദിക്കുകയും അദ്ദേഹത്തിന്റെ ബാങ്ക് കാര്‍ഡുകള്‍, ഫോണ്‍, ചെരിപ്പ്, വസ്ത്രങ്ങള്‍ എന്നിവ മോഷ്ടിക്കുകയുമായിരുന്നു. ചോരയില്‍കുളിച്ച നിലയില്‍ക്കണ്ട അയാളെ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചത് ഈ സ്ത്രീയായിരുന്നു. ഇവര്‍ അക്രമകാരികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.






