CrimeNEWS

കാസര്‍കോട് ട്രെയിനില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ട്രെയിനില്‍ യാത്രയ്ക്കിടെ കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. നെയ്വേലി സ്വദേശി വെങ്കിടേശന്‍ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി-പോര്‍ബന്ദര്‍ എക്‌സ്പ്രസിലാണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ജനറല്‍ കോച്ചിലായിരുന്നു സംഭവം. വെങ്കിടേഷ് കണ്ണൂര്‍ മുതല്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തിരുന്നു. വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ബഹളം വെച്ചതോടെ സീറ്റില്‍നിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാര്‍ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസര്‍കോട്ടെത്തിയപ്പോള്‍ റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. വിദ്യാര്‍ഥിനി ഇ-മെയിലില്‍ നല്‍കിയ പരാതിയെതുടര്‍ന്ന് റെയില്‍വേ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൊസ്ദുര്‍ഗ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: