ശിഖര്‍ ധവാന്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി; പാകിസ്താന് എതിരായ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്റ്‌സ് ക്രിക്കറ്റ് മത്സരം റദ്ദാക്കി; യുവരാജ് സിംഗ് നായകനായ ഇന്ത്യന്‍ ലജന്റ്‌സ് ടീം പിന്‍മാറിയത് പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധിച്ച്

ബര്‍മിംഗ്ഹാം: പഹല്‍ഗാം ആക്രമണത്തിന്റെ പേരില ശിഖര്‍ ധവാന്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ ബര്‍മിംഗ്ഹാമില്‍ ഇന്നു (ഞായര്‍) നടക്കേണ്ടിയരുന്ന ഇന്ത്യ-പാക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്‍ഡ്‌സ് ക്രിക്കറ്റ് മത്സരം റദ്ദാക്കി.
ജൂണ്‍ 18ന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിന്റെ ഫൈനല്‍ ഓഗസ്റ്റ് രണ്ടിലേക്കാണു നിശ്ചയിച്ചിട്ടുള്ളത്. ലോകകപ്പ് ജേതാവായ യുവരാജ് സിംഗാണ് ഇന്ത്യന്‍ ലജന്റ്‌സിന്റെ ക്യാപ്റ്റന്‍. ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്ന, റോബിന്‍ ഉത്തപ്പ, വരുണ്‍ ആരോണ്‍ തുടങ്ങിയവരും ടീമിലുണ്ട്. ചില സന്തോഷകരമായ ഓര്‍മകള്‍ പുനസൃഷ്ടിക്കുക മാത്രമായിരുന്നു ടൂര്‍ണമെന്റിന്റെ ലക്ഷ്യമെന്നു റദ്ദാക്കല്‍ തീരുമാനം അറിയിച്ചു ഡബ്ല്യുസിഎല്‍ ഭാരവാഹികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അറിയിച്ചു.
Dear all , pic.twitter.com/ViIlA3ZrLl
— World Championship Of Legends (@WclLeague) July 19, 2025
‘ഈ വര്‍ഷം പാകിസ്താന്‍ ഹോക്കി ടീം ഇന്ത്യയിലെത്തുമെന്നു വാര്‍ത്തകള്‍ കേട്ടിരുന്നു. അടുത്തിടെ ഇന്ത്യ-പാക് വോളിബോള്‍ മത്സരവും നടന്നിരുന്നു. ഇനിയും ഇരു ടീമുകളും പങ്കെടുക്കുന്ന ഏതാനും മത്സരങ്ങളുണ്ടാകുമെന്ന് അറിഞ്ഞതോടെയാണ് ഇരു ടീമുകളെയും ഉള്‍പ്പെടുത്തി മത്സരം സംഘടിപ്പിച്ചതെന്നും ഇന്ത്യന്‍ ടീം അംഗങ്ങള്‍ പിന്‍മാറിയ സാഹചര്യത്തിലാണു മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. വികാരങ്ങളെ വ്രണപ്പെടുത്തിയതിന് ഞങ്ങള്‍ വീണ്ടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു, ആരാധകര്‍ക്ക് സന്തോഷകരമായ നിമിഷങ്ങള്‍ നല്‍കുക എന്നതാണ് ഞങ്ങള്‍ ആഗ്രഹിച്ചതെന്ന് ആളുകള്‍ മനസിലാക്കുമെന്നു പ്രതീക്ഷിക്കുന്നു’ എന്നും പോസ്റ്റില്‍ പറഞ്ഞു.
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പങ്കെടുക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും എക്‌സില്‍ പ്രസ്താവനയിറക്കി. സവരാനിരിക്കുന്ന ലജന്റ്‌സ് ലീഗില്‍ പാകിസ്താന്‍ ടീമിനെതിരായ ഒരു മത്സരത്തിലും പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിക്കാന്‍ വേണ്ടിയാണ് ഈ കുറിപ്പെന്നും 2025 മേയ് 11ന് ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും നടത്തിയ ചര്‍ച്ചയിലും ഇക്കാര്യം അറിയിച്ചിരുന്നെന്നും ധവാന്‍ പറയുന്നു. പഹല്‍ഗാം ആക്രമണത്തിനും പിന്നീടുള്ള ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നിലവിലെ ജിയോപൊളിറ്റിക്കല്‍ സാഹചര്യം കണക്കിലെടുത്താണു തീരുമാനമെന്നും ഈ വിഷയത്തെ ലീഗിന്റെ സംഘാടകര്‍ അനുഭാവപൂര്‍വം മനസിലാക്കുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം എഡ്ജ്ബാസ്റ്റണില്‍ നടന്ന ആറ് ടീമുകളുടെ ലെജന്‍ഡ്സ് ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പില്‍ ഇന്ത്യ പാകിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. WCL cancels India-Pakistan legends match after Harbhajan, Dhawan, Yusuf and others refuse to play






