Breaking NewsCrimeLead NewsNEWS

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം; പിന്തിരിഞ്ഞോടിയപ്പോള്‍ തെറിയഭിഷേകം; പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. പള്ളിക്കല്‍ പഴകുളം തെങ്ങിനാല്‍ ശ്യാം നിവാസില്‍ ശ്യാംകുമാര്‍ (35) ആണ് പിടിയിലായത്. സ്‌കൂള്‍ വിട്ട് വന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നിലാണ് ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയത്.

വൈകിട്ട് നാലുമണിയോടെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നിലായിരുന്നു ഇയാളുടെ അതിക്രമം. അശ്ലീലം പറയുകയും കുട്ടികള്‍ക്ക് നേരെ വസ്ത്രം മാറ്റി സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പരിഭ്രാന്തരായി കുട്ടികള്‍ തിരിഞ്ഞോടിയപ്പോള്‍ പിന്നാലെ ചെന്ന് അസഭ്യം പറയുകയും ചെയ്തു.

Signature-ad

കൂടല്‍ പൊലീസ് കലഞ്ഞൂരില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്കെതിരെ പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തത്.

Back to top button
error: