Breaking NewsKeralaLead NewsNEWSPravasiWorld

നിമിഷ പ്രിയയുടെ വധശിക്ഷ; മാപ്പ് നല്‍കില്ലെന്നു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍; ദയാധനം വേണ്ടെന്നും നടന്നതു ക്രൂരമായ കൊലപാതകമെന്നു പറഞ്ഞതായും വിവരം; മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരും. ദിയാധനം സ്വീകരിക്കുന്നതില്‍ കൂടി അന്തിമതീരുമാനത്തില്‍ എത്തലാണ് അടുത്തഘട്ടം. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വഴി നടത്തിയ ചര്‍ച്ചകള്‍ നിമിഷ വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു.

അതേസമയം, ഇടപെടലുകള്‍ക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ പ്രതികരണവും പുറത്തുവന്നു. മാപ്പ് നല്‍കില്ലെന്നും ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ അഭിപ്രായ ഐക്യമായില്ലെന്നും ഇനിയും ചര്‍ച്ചകള്‍ വേണ്ടിവരുമെന്നുമാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ ഏറ്റവും ഒടുവിലായി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം നേരത്തേതന്നെ വ്യക്തമായതാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷക ദീപ ജോസഫ് മാധ്യമങ്ങളോടു പ്രതികരിച്ചു. എല്ലാവര്‍ക്കും ഇതറിയാമായിരുന്നു.

Signature-ad

ചര്‍ച്ചകള്‍ ചിലപ്പോള്‍ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു. ശിക്ഷ നീട്ടിവെച്ചതിനാല്‍ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയം പരസ്യ പ്രതികരണം ഒഴിവാക്കി. യെമനില്‍ ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ALSO READ  സമ്മര്‍ദങ്ങളും മധ്യസ്ഥ- അനുരഞ്ജന ശ്രമങ്ങളും ഒരിക്കലും അംഗീകരിക്കില്ല; വധശിക്ഷയില്‍ ഉറച്ചു നില്‍ക്കുന്നു; നിലപാട് വ്യക്തമാക്കി തലാലിന്റെ കുടുംബാംഗം; ‘കേസിന്റെ തുടക്കം മുതല്‍ പലരും രഹസ്യമായി സമീപിച്ചു; നിരവധി ഓഫറുകള്‍ വന്നു; ഞങ്ങളുടെ ആവശ്യം സുവ്യക്തം’

ഇതിനിടെ, നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള തീരുമാനത്തില്‍ ഇടപെട്ട് കൂടുതല്‍ പേര്‍ രംഗത്തെത്തുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി. നിമിഷ പ്രിയയുടെ മോചനവും വധശിക്ഷ നീട്ടിവെക്കലുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും അവകാശവാദങ്ങളും ചര്‍ച്ചകളും തുടരുകയാണ്.

നിമിഷ പ്രിയയുടെ മോചനശ്രമത്തില്‍ ഇതുവരെ നടന്നത്

ഠ 2017 ജൂലൈ 25നാണ് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെ നിമിഷ പ്രിയ കൊലപ്പെടുത്തിയത്
ഠ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ പ്രിയയുടെ മൊഴി
ഠ 2018ലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത്
ഠ വധശിക്ഷക്കെതിരായ അപ്പീല്‍ 2022ല്‍ തള്ളി
ഠ 2024ല്‍ വധശിക്ഷ യെമനിലെ പരമോന്നത കോടതി ശരിവെച്ചു. ഇതോടെ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കുകയെന്നത് മാത്രമായി മുന്നിലുള്ള വഴി
ഠ മധ്യസ്ഥ തുക സംബന്ധിച്ച ആശയക്കുഴപ്പവും അത് സ്വീകരിക്കുന്നത് സംബന്ധിച്ച കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ തീരുമാനമാകാത്തതും ചര്‍ച്ചകള്‍ വഴിമുട്ടുന്നതിന് കാരണമായി
ഠ 2024 ഏപ്രിലില്‍ യെമനിലെത്തിയ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് നിമിഷ പ്രിയയെ കാണാന്‍ അനുമതി ലഭിച്ചു
ഠ 2024 ഡിസംബര്‍ അവസാനത്തിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കി.
ഠ സാമൂഹിക പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനൊപ്പം നിമിഷ പ്രിയയുടെ അമ്മ യെമനിലെത്തി മോചനത്തിനായുള്ള ശ്രമങ്ങള്‍ ഠ നടത്തിവരുന്നതിനിടെയാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവില്‍ യെമന്‍ പ്രസിഡന്റ് ഒപ്പിട്ടതായുള്ള വിവരം പുറത്തുവന്നത്.
ഠ മോചനത്തില്‍ പോസിറ്റീവായ ചില സൂചനകളുണ്ടെന്ന് യെമനില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന സാമുഹിക പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം
മാനിഷുക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറെന്ന് ഇറാന്‍ അറിയിച്ചു. ഠ ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്
ഠ നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കാന്‍ യെമന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചു
ഠ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം തുടരുന്നതായി ജൂലൈ ഒമ്പതിന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു
ഠ അടിയന്തിര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കെ രാധാകൃഷ്ണന്‍ എംപി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി
ഠ യെമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കാന്‍ തയ്യാറായാകാത്തത് പ്രതിസന്ധി
ഠ വധശിക്ഷ ഒഴിവാക്കാന്‍ ഊര്‍ജിത ശ്രമം തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍
ഠ ജൂലൈ പത്തിന് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടി സുപ്രീം കോടതിയില്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഹര്‍ജി നല്‍കി
ഠ രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ മാണി
ഠ ഗവര്‍ണറെ കണ്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ, മോചനത്തിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗവര്‍ണര്‍
ഠ യെമന്‍ കുടുംബം ദയാധനം ആവശ്യപ്പെട്ടിട്ടില്ല, വേണമെന്ന് പറഞ്ഞാല്‍ നല്‍കാന്‍ തയ്യാറെന്ന് നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ്
ഠ യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു.
ഠ ജൂലൈ 13ന് ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്
ഠ നിര്‍ണായക ഇടപെടലുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, യമനിലെ മത പുരോഹിതനുമായി ചര്‍ച്ച നടത്തി. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായും കാന്തപുരം സംസാരിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എയും വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു
ഠ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി, കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം
ഠ കൂടുതല്‍ ചര്‍ച്ച നടത്തി കാന്തപുരം, നോര്‍ത്ത് യമനില്‍ അടിയന്തിര യോഗം, തലാലിന്റെ സഹോദരനും യോ?ഗത്തില്‍
ഠ വധശിക്ഷ, തടയാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം
ഠ വത്തിക്കാന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സന്‍ അഡ്വ. ദീപ ജോസഫ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് നിവേദനം നല്‍കി
ഠ ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കണമെന്ന നിര്‍ദേശത്തോട് പ്രതികരിക്കാതെ യമന്‍ പൗരന്റെ കുടുംബം, ചര്‍ച്ച നാളെയും തുടരുമെന്ന് പ്രതിനിധി സംഘം
ഠ വധശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ചര്‍ച്ചകള്‍, സ്ഥിതി ഏറെ സങ്കീര്‍ണ്ണമെന്ന് കേന്ദ്രം
ഠ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് കാന്തപുരത്തിന്റെ ഓഫീസ്
ഠ ഗവര്‍ണര്‍ ഇടപെടുന്നു, വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു
ഠ വധശിക്ഷ നടപ്പാക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചുവെന്ന വിവരം പുറത്തുവന്നു.
ഠ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം: സ്ഥിരീകരിച്ച് കേന്ദ്രം
ഠ നിമിഷ പ്രിയക്കായി കാന്തപുരമുള്‍പ്പെടെ നടത്തുന്ന ഇടപെടലുകള്‍ക്ക് പൂര്‍ണ പിന്തുണ, കേന്ദ്ര ഇടപെടല്‍ നയതന്ത്ര തലത്തിലെന്ന് അനില്‍ ആന്റണി
ഠ നിമിഷപ്രിയയുടെ ശിക്ഷ നീട്ടിയ നടപടിയില്‍ സര്‍ക്കാര്‍ ഇടപെട്ടു, മനുഷ്യത്വ നിലപാടാണ് സ്വീകരിച്ചതെന്നും എംവി ?ഗോവിന്ദന്‍
ഠ ഔദ്യോഗിക വിധിപകര്‍പ്പ് പുറത്തുവിട്ട് വിശദാംശങ്ങള്‍ പങ്കുവച്ച് കാന്തപുരം ഇടപെട്ടത് മനുഷ്യനെന്ന നിലയിലെന്ന് കാന്തപുരം
ഠകാന്തപുരം തന്റെ, ദീര്‍ഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടല്‍ പുതിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് ശശി തരൂര്‍
ഠ ആശ്വാസവാര്‍ത്തയ്ക്ക് കാരണം കൂട്ടായ പരിശ്രമം, ശുഭവാര്‍ത്ത ഇനിയും വരുമെന്ന് ഗവര്‍ണര്‍
ഠ നിമിഷയുടെ ശിക്ഷ നീട്ടിവച്ചതിലേക്ക് നയിച്ചത് കാന്തപുരത്തിന്റെ മുന്‍കൈയും ഇടപെടലുമെന്ന് മുഖ്യമന്ത്രി
ഠ നിമിഷ പ്രിയയുടെ മോചനം ഉമ്മന്‍ ചാണ്ടിയുടെ അവസാന ആഗ്രഹമായിരുന്നെന്ന് ചാണ്ടി ഉമ്മന്‍
ഠ യെമനില്‍നിന്ന് പ്രതീക്ഷ പകരുന്ന വാര്‍ത്ത, കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ തുടരുമെന്ന് രാജീവ് ചന്ദ്രശേഖര്‍
ഠ ചര്‍ച്ചകള്‍ തുടരും, വിഷയത്തില്‍ ഇടപെട്ടുവെന്ന് അവകാശപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്ത്
ഠ യെമനില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും, പരസ്യപ്രതികരണം ഒഴിവാക്കി വിദേശകാര്യമന്ത്രാലയം
ഠ വിധി പകര്‍പ്പ് ആധികാരികം തന്നെ, ഉത്തരവ് സനായിലെ കോടതിയുടേതെന്ന് കാന്തപുരത്തിന്റെ ഓഫീസ്
ഠ ‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, ഒത്തു തീര്‍പ്പിനും ഇല്ലെന്ന നിലപാടില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍, അനുനയ ചര്‍ച്ചകള്‍ തുടരും

 

Back to top button
error: