
കൊച്ചി: പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ടില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ അമ്മ എല്‍സിയ്ക്ക് 85 ശതമാനത്തിലേറെ പൊള്ളലുണ്ട്.
ചിറ്റൂരില്‍ അപകടം സംഭവിച്ച കാര്‍ ഫയര്‍ ഫോഴ്സ് സംഘം പരിശോധിച്ചു. അപകട കാരണമായത് കാറിന്റെ ബാറ്ററിയുടെ ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് ഫയര്‍ ഫോഴ്സ് .
അപകടത്തില്‍ പരിക്കേറ്റ കുടുംബത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി കൃഷ്ണന്‍കുട്ടി
പറഞ്ഞു. ഈ അപകടത്തിന്റെ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹംപറഞ്ഞു
കാലപഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇന്നലെയാണ് പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ടില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്.






