ദുരിതക്കയത്തിൽ നിന്നും ഈ കുടുംബത്തെ ആര് കൈപിടിച്ചു കയറ്റും
ജോസിന്റെ മൂത്ത കുട്ടിയുടെ കാൽ വളയുന്ന അസുഖത്തിനു ശസ്ത്രക്രിയ ചെയ്തത് പരാജയമായി. ജോസിനെ താങ്ങിയെടുക്കുകയും മറ്റും തുടർച്ചയായി ചെയ്യുന്ന ഭാര്യക്ക് ഇപ്പോൾ നട്ടെല്ലിനു കടുത്ത വേദന
കോട്ടയം: വാഴൂർ സ്വദേശി ജോസ്മോൻ മൂന്നു വർഷം മുൻപ് തടിവെട്ടുന്നിടത്ത് തന്റെ തൊഴിലാളികളെ സഹായിക്കാൻ പോയതാണ്. വെട്ടിയ ഒരു തടി ദിശമാറി വീണത് ജോസ്മോന്റെ ദേഹത്തേക്ക്.
അന്നു വീണ ജോസ്‌മോൻ പിന്നീട് എഴുന്നേറ്റിട്ടില്ല.
കുടുംബത്തിന്റെ അത്താണിയായ ഒരു മനുഷ്യൻ വീണതോടെ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ദു:ഖങ്ങളൂടെയും ദുരിതങ്ങളുടെയും മുന്നിൽ പകച്ചു നിന്നു പോയി.
ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ.
മൂന്നു വർഷത്തെ ഭാരിച്ച ചികിത്സാചിലവ് ആ കുടുംബത്തിന്റെ അടിവേര് ഇളക്കി. ഫിസിയോതൊറാപ്പിയടക്കമുള്ള ചികിത്സകൾ ഇപ്പോൾ മുടങ്ങി. അതിനൊപ്പം മറ്റൊരു ദുരിതം കൂടി ആ കുടുംബത്തെ പിടിച്ചുലച്ചു. ജോസിന്റെ മൂത്ത കുട്ടിയുടെ കാൽ വളയുന്ന അസുഖത്തിനു ശസ്ത്രക്രിയ ചെയ്തത് പരാജയമായി. അതിനും വലിയ സംഖ്യ ചിലവായി. കുട്ടിയുടെ തുടർ ചികിത്സയ്ക്കു പണമില്ലാതെയായി. ജോസിനെ താങ്ങിയെടുക്കുകയും മറ്റും തുടർച്ചയായി ചെയ്ത് ഭാര്യക്കും ഇപ്പോൾ നട്ടെല്ലിനു വേദനയും മറ്റുമായി ചികിത്സവേണ്ട സ്ഥിതിയായി.
കേറിക്കിടക്കാൻ ഒരു വീടുപോലുമില്ലാത്ത അവസ്ഥയാണ് ഇന്ന് ജോസ് മോന്. കടത്തിന് മുകളിൽ കടം.
ജോസിന്റെ മകൻ പഠിക്കുന്ന സ്‌കൂൾ അധികൃതർ വീടിന്റെ പണിയിൽ സഹകരിച്ചെങ്കിലും കോവിഡ് കാരണം പൂർത്തീകരിക്കാനായില്ല.