NEWS

ആധുനീക സൗകര്യങ്ങളോടെ കുറഞ്ഞ നിരക്കിൽ റെയിൽവേയുടെ ആദ്യ ‘പോഡ് ഹോട്ടൽ’ മുംബൈയിൽ

ചുരുങ്ങിയ സ്ഥലത്ത് ആധുനിക സൗകര്യങ്ങളുള്ള വിശ്രമ കേന്ദ്രമാണ് ലഭ്യമാവുക. കൊച്ച് അറകളായി ഒരുക്കുന്ന വിശ്രമമുറികളെയാണ് ‘പോഡ്’ എന്നു വിളിക്കുന്നത്

വിദേശ രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലയുടെ മുഖമുദ്രയായ ‘പോഡ് ഹോട്ടൽ’ സംവിധാനത്തിന് മുംബൈയിൽ തുടക്കമിട്ട് ഇന്ത്യൻ റെയിൽവേ.
ചുരുങ്ങിയ നിരക്കിൽ മികച്ച താമസമൊരുക്കുക എന്നതാണ് ‘പോഡ് ഹോട്ടൽ’കൊണ്ട് ഉദ്ദേശിക്കുന്നത്. മുംബൈയിൽ കാലങ്ങളായി പ്രചാരമുള്ള ഡോർമിറ്ററിയുടെ പരിഷ്കരിച്ച പതിപ്പാണ് പോഡ് ഹോട്ടൽ സംവിധാനം.

Signature-ad

കാപ്‌സ്യൂൾ മുറികളുമായി റെയിൽവേയുടെ ആദ്യത്തെ ‘പോഡ് ഹോട്ടൽ’ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയ സ്ഥലത്ത് ആധുനിക സൗകര്യങ്ങളുള്ള വിശ്രമ കേന്ദ്രമാണ് ഇവിടെ ലഭ്യമാവുക. കൊച്ച് അറകളായി ഒരുക്കുന്ന വിശ്രമമുറികളെയാണ് ‘പോഡ്’ എന്നു വിളിക്കുന്നത്. ജപ്പാനിൽ ഇതിനകം ജനപ്രിയമായ പോഡിനെ ഐ.ആർ.സി.ടി.സിയും പോഡ് ഹോട്ടലുകൾ സജ്ജമാക്കുന്ന അർബൻ പോഡ് എന്ന സ്വകാര്യ സ്ഥാപനവും ചേർന്നാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

എയർ കണ്ടീഷൻ ചെയ്ത ഓരോ പോഡിലും കിടക്കയും ടെലിവിഷനും വൈ ഫൈ തുടങ്ങിയ ആധുനീക സംവിധാനവും, മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യാനുള്ള സോക്കറ്റും ഉണ്ടാവും. സാധനങ്ങൾ വെക്കാനുള്ള ലോക്കറും കുളിമുറിയും കക്കൂസും പൊതുവായണ് ഒരുക്കിയിരിക്കുക.
12 മണിക്കൂർ നേരത്തെ ഉപയോഗത്തിന് 900 രൂപ മുതലാണ് നിരക്ക്.

Back to top button
error: