KeralaNEWS

സംവിധായിക ആയിഷ സുല്‍ത്താന വിവാഹിതയായി, വരന്‍ ഡെപ്യൂട്ടി കളക്ടര്‍

കൊച്ചി: ലക്ഷദ്വീപ് സ്വദേശിയായ സംവിധായിക ആയിഷ സുല്‍ത്താന വിവാഹിതയായി. ഡല്‍ഹി ഗുരുഗ്രാമില്‍ ആര്‍.കെ.സൈനിയുടെയും ശിഖ സൈനിയുടെയും മകന്‍ ഹര്‍ഷിത്ത് സൈനിയാണ് വരന്‍. ഡല്‍ഹി ഡെപ്യൂട്ടി കളക്ടറാണ് ഹര്‍ഷിത്ത്. ജൂണ്‍ 20ന് ഡല്‍ഹിയിലായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്.

ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു. ലക്ഷദ്വീപില്‍ അന്ത്രോത്ത്, അഗത്തി, കല്പേനി എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന ഹര്‍ഷിത്തിനെ രണ്ടുവര്‍ഷം മുമ്പാണ് ആയിഷ പരിചയപ്പെട്ടത്. വെറ്ററിനറി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കുഞ്ഞിക്കോയയുടെയും ഹൗവ്വയുടെയും മകളാണ് ആയിഷ.

Signature-ad

ആയിഷയുടെ ഉമ്മ ഉംറയ്ക്ക് പോയി വന്ന ശേഷം ഡിസംബറില്‍ ലക്ഷദ്വീപിലോ കൊച്ചിയിലോ വച്ച് വിവാഹസത്കാരം നടത്തും. ചാനല്‍ചര്‍ച്ചയില്‍ ജൈവായുധ പരാമര്‍ശം നടത്തിയതിന് ആയിഷയ്ക്കെതിരെ രാജ്യദ്റോഹക്കുറ്റം ചുമത്തുകയും വിവാദമാകുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തയായി.

 

 

Back to top button
error: