NEWS

പൊൻകുന്നത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

കോട്ടയം:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പൊൻകുന്നം പാട്ടുപാറ, തോണിക്കുഴിയിൽ ബേബിച്ചൻ(59) മരിച്ചു. കൊല്ലം ദിണ്ടിഗൽ ദേശീയപാതയിൽ പൊൻകുന്നം കെ.വി.എം.എസ് ജംഗ്ഷനിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബേബിച്ചനെ കാറിടിക്കുകയായിരുന്നു.

അപകടത്തിൽ സ്കൂട്ടറിൽ ബേബിച്ചന് ഒപ്പമുണ്ടായിരുന്ന ബന്ധു ജെസ്റ്റിനും, കാറോടിച്ചിരുന്നഇടുക്കി പുളിയന്മല ഹിൽടോപ്പ് വലിയ അയ്യത്ത് അനീസയ്ക്കും പരുക്കേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബേബിച്ചൻ മരിച്ചത്.
അപകടത്തിൽ, സ്കൂട്ടറിലിടിച്ച ശേഷം കാർ കീഴ്മേൽ മറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: