NEWS

ആദിവാസി യുവതി പുഴയില്‍ വീണ് മരിച്ചു

പേരാവൂർ: ആദിവാസി യുവതി കണ്ണൂരില്‍ പുഴയിൽ വീണ് മരിച്ചു. പേരാവൂർ ചെക്കേരിയിലെ തെനിയാടൻ ജയേഷിന്റെ ഭാര്യ ജിനി ജയേഷാണ് (26) മരിച്ചത്. ചെക്കേരിക്കും ചെമ്പുക്കാവിനുമിടയിലെ കോടനോടൻ പുഴയിലാണ് അപകടം ഉണ്ടായത്.

തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ബന്ധുവീട്ടിൽ പോയി വരുന്ന വഴി ചെമ്പുകാവ് വനത്തിനുള്ളിലെ പുഴയിൽ വീഴുകയായിരുന്നു.

Signature-ad

വള്ളിയാടൻ ചന്ദ്രന്റെയും ചെന്നപ്പോയിൽ ദേവികയുടെയും മകളാണ്. സഹോദരങ്ങൾ: ജിത്തു, ജയേഷ്. മൃതദേഹം തലശേരി ജനറൽ ആസ്പത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: