IndiaNEWS

അവര് വന്ത് പെരിയ ആള്! വീരപ്പനു സ്മാരകം വേണമെന്ന് പൊണ്ടാട്ടി; വിവാഹചടങ്ങിനിടെ ആവശ്യവുമായി മന്ത്രിക്ക് മുന്നില്‍

ചെന്നൈ: കുപ്രസിദ്ധ വനം കൊള്ളക്കാരന്‍ വീരപ്പനു സര്‍ക്കാര്‍ സ്മാരകം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. ഡിണ്ടിഗലില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഐ.പെരിയസാമിയോടാണു ഭര്‍ത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് തമിഴക വാഴ്വുരുമൈ കക്ഷി നേതാവു കൂടിയായ മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്.

ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. തമിഴ്‌നാട് ഭരിക്കുമെന്ന് സ്വപ്നം കണ്ട് ഇന്ന് പലരും രാഷ്ട്രീയം കളിക്കുകയാണെന്ന് മുത്തുലക്ഷ്മി പറഞ്ഞു.

Signature-ad

നടിമാരെ കെട്ടിപ്പിടിച്ച് പണം സമ്പാദിച്ച ശേഷം തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാണെന്ന് ഇവര്‍ വീമ്പിളക്കുകയാണെന്നും അവര്‍ക്ക് ഇടം കൊടുക്കരുതെന്നും വിജയ്യെ പരോക്ഷമായി വിമര്‍ശിച്ച് മുത്തുലക്ഷ്മി പറഞ്ഞു. വീരപ്പന്റെ മകള്‍ വിദ്യാറാണിയും സീമാന്റെ നാം തമിഴര്‍ കക്ഷി അംഗമായി രാഷ്ട്രീയത്തിലുണ്ട്.

 

 

Back to top button
error: