കാസർകോഡ്: ഉദുമ മുക്കുന്നോത്ത് സ്വദേശിയെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുക്കുന്നോത്തെ പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന് മുഹമ്മദ് റഫീഖ് (38) ആണ് മരിച്ചത്. ദുബായ് ബര്‍ഹയില്‍ ഗ്രോസറി നടത്തി വരികയായിരുന്നു.
ഐസബിയാണ് മാതാവ്. ഭാര്യ: റജില. മകള്‍: തസ്മിയ. സഹോദരങ്ങള്‍: അഷ്റഫ്, ഉസ്മാന്, നസീര്‍, മൊയ്തീന്‍കുഞ്ഞി, ബീവി എരോല്‍, സുബൈദ ബെണ്ടിച്ചാല്‍, ആമിന കളനാട്.